Kollam Local

അനര്‍ഹമായി കൈവശം വച്ചിട്ടുള്ള മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുക്കും

കൊല്ലം:അര്‍ഹതയില്ലാതെ മുന്‍ഗണന, എഎവൈ വിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍  കൈവശം വച്ചിട്ടുള്ളവര്‍ ഈ മാസം 31 നു മുമ്പ്  ആണ്ടാമുക്കത്തുള്ള  കൊല്ലം താലൂക്ക് സപ്ലൈ ഓഫിസില്‍ തിരിച്ചേല്‍പ്പിച്ച്  പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍, പൊതുമേഖലാ ബാങ്ക്, സഹകരണബാങ്ക് ജീവനക്കാര്‍ , 1000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍  ഭൂമി സ്വന്തമായിട്ടുള്ളവര്‍,  നാല് ചക്ര വാഹനങ്ങള്‍ ഉള്ളവര്‍, ആദായ നികുതി നല്‍കുന്നവര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ , 25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള പ്രവാസികള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരൊക്കെ മുന്‍ഗണനാ, എഎവൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചാല്‍  അവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
അനര്‍ഹരുടെ പേരുകള്‍ പൊതുജനങ്ങള്‍ സ്വയം പേര് വെളിപ്പെടുത്താതെ കൊല്ലം താലൂക്ക് സപ്ലൈ ഓഫിസ്-0474- 2767964, താലൂക്ക് സപ്ലൈ ഓഫിസര്‍-9188527339, റേഷനിങ് ഇന്‍സ്‌പെക്ടര്‍, ടൗണ്‍    -9188527569,റേഷനിങ് ഇന്‍സ്‌പെക്ടര്‍.
ഇരവിപുരം-91885 275 68, റേഷനിങ് ഇന്‍സ്‌പെക്ടര്‍,ശക്തികുളങ്ങര-918 8527566(ശക്തികുളങ്ങര, തൃക്കടവൂര്‍, തൃക്കരുവ), റേഷനിങ് ഇന്‍സ്‌പെക്ടര്‍, കിളികൊല്ലൂര്‍-9188527563(പനയം, പെരിനാട് പഞ്ചായത്തുകള്‍), റേഷനിങ് ഇന്‍സ്‌പെക്ടര്‍, വടക്കേവിള-9188527562 (വടക്കേവിള, തൃക്കോവില്‍വട്ടം), റേഷനിങ് ഇന്‍സ്‌പെക്ടര്‍,പരവൂര്‍-918852 7570 ( പരവൂര്‍ മുനിസിപ്പാലിറ്റി,  മയ്യനാട്, പൂതക്കുളം), റേഷനിങ് ഇന്‍സ്‌പെക്ടര്‍, മുളവന-9188527571(കുണ്ടറ, പേരയം, കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത് പഞ്ചായത്തുകള്‍), റേഷനിങ് ഇന്‍സ്‌പെക്ടര്‍, ചാത്തന്നൂര്‍-9188527564(ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, ചിറക്കര പഞ്ചായത്തുകള്‍), റേഷനിങ് ഇന്‍സ്‌പെക്ടര്‍, കുണ്ടറ-9188527565(നെടുമ്പന, ഇളമ്പള്ളൂര്‍, കൊറ്റങ്കര പഞ്ചായത്തുകള്‍) എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം. വിവരങ്ങള്‍  തരുന്നവരുടെ പേര് വിവരങ്ങള്‍  രഹസ്യമായി സൂക്ഷിക്കും.
ആഗസ്ത് ഒന്നിന് ശേഷം  നടക്കുന്ന പരിശോധനയില്‍  അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നു എന്ന്  കണ്ടുപിടിച്ചു കഴിഞ്ഞാല്‍  ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ  ഇക്കണോമിക് നിരക്കിലുള്ള വില ഈടാക്കിയും  2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 1966 ലെ കേരളാ റേഷനിങ് ഉത്തരവ്, 1955 ലെ അവശ്യസാധന നിരോധന നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍  കാര്‍ഡുടമകളുടെ പേരില്‍ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it