അങ്ങാടിപ്പുറത്ത് ബൈക്ക് ഷോറൂം കത്തി നശിച്ചു
BY kasim kzm6 April 2018 4:26 AM GMT
kasim kzm6 April 2018 4:26 AM GMT
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ഹോണ്ട ബൈക്ക് ഷോറൂമിന് തീപ്പിടിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് തീ കത്തിപ്പടരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പെട്ട ഇരുനില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്നത് അറിയാന്‍ വൈകിയത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കി. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണമായി കത്തി നശിച്ചത്.
ഇരുപതിലധികം ബൈക്കുകള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന ആഢംബര ബൈക്കുകളും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളും കത്തിയതില്‍ ഉള്‍പെട്ടിട്ടുണ്ട്. മുകളിലത്തെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. തീ മുകളിലേക്ക് പടര്‍ന്ന് പിടിക്കുന്നതിനുമുമ്പ് തന്നെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ അവിടെനിന്ന് മാറ്റി. അഗ്‌നി ശമനസേനാ യൂനിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്. ഒരുകോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്്്. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട് അഗ്നിശമന വിഭാഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT