malappuram local

അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ കൃഷിക്കും മാലിന്യ സംസ്‌കരണത്തിനും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന



പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം  ഗ്രാമ പ്പഞ്ചായത്തില്‍ നെല്‍ ക്യഷിക്കും പച്ചക്കറി ഉല്പാദനത്തിനും 86 ലക്ഷം രൂപ. ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയടക്കം  മാലിന്യസംസ്‌കരണത്തിന് 37.5 ലക്ഷം രുപയും കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും മറ്റു സന്നദ്ധ സേവനങ്ങളിലുടെയും കുടുതല്‍ ജല സ്രോതസ്സുകള്‍ സ്യഷ്ടിക്കുകയും മഴക്കുഴികള്‍, കിണര്‍ റീചാര്‍ജിംഗ് അടക്കമുള്ള കുടിവെള്ള സംരക്ഷണ പദ്ധതികള്‍ വിപുലമാക്കുക എന്നിവക്കായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിപാലനത്തിനായി 68ലക്ഷം രൂപയും അംഗനവാടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 44.5 ലക്ഷം രൂപയും വിദ്യാഭ്യാസ കലാസംസ്‌കാരിക കായികമേഖലകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 56.6 ലക്ഷം രൂപയും. വിവിധ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കും പുതിയ റോഡുകളുടെ നിര്‍മ്മാണത്തിനായി 1. 75 കോടിയുള്‍പ്പെടെ  84093000 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാര്‍ രൂപം നല്‍കി . വികസന സെമിനാര്‍ ഉല്‍ഘാടനവും 13ാംപഞ്ചവല്‍സര പദ്ധതി വികസന രേഖയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത്അംഗം അഡ്വ.  ടി കെ റഷീദലി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it