Breaking News

അഗസ്ഥ കൈക്കൂലി കേസിലെ പ്രതിയെ വിട്ട് നല്‍കാന്‍ തയ്യാറാണന്ന് യുഎഇ

അഗസ്ഥ കൈക്കൂലി കേസിലെ പ്രതിയെ വിട്ട് നല്‍കാന്‍ തയ്യാറാണന്ന് യുഎഇ
X
ദുബയ്: അഗസ്ഥ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കേസില്‍ പിടികിട്ടാ പ്രതികളില്‍ പെട്ട ഇടനിലക്കാരനായ രാജ്യത്ത് കഴിയുന്ന ക്രിസ്ത്യന്‍ മൈക്കിള്‍ എന്ന പ്രതിയെ ഇന്ത്യക്ക് വിട്ട് നല്‍കാന്‍ തയ്യാറാണന്ന് യുഎഇ. വി.വി.ഐ.പി.കളുടെ യാത്രക്കായി ഉപയോഗിക്കുന്നതിനുള്ള ആഡംബര ഹെലികോപ്റ്റര്‍ കരാറിലാണ് കരാറില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു മൈക്കിള്‍. ഈ ഹെലികോപ്റ്റര്‍ കമ്പനിയും ഇന്ത്യ സര്‍ക്കാരും 3600 കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയിരുന്നത്. ഇന്ത്യയും യുഎഇയും ഉണ്ടാക്കിയ ഉഭയ കക്ഷി കരാര്‍ പ്രകാരം പ്രതിയെ കൈമാറാന്‍ തയ്യാറാണന്ന് ദുബയ് അപ്പീല്‍ കോടതി ജഡ്ജി ഇസ്സ അല്‍ ഷരീഫ് അംഗീകാരം നല്‍കിയിരുന്നു. അതേ സമയം ഇ വിധിക്കെതിരെ പ്രതിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസരവും ഉണ്ട്. അടുത്ത മാസം രണ്ട് വരെയാണ് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അതേ സമയം ഈ കുറ്റം പ്രതി നിഷേധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ പിടിയിലാണങ്കിലും പിന്നീട് ജാമ്യത്തില്‍ കഴിയുകയാണ്. എന്നാല്‍ പ്രതിയെ കൈമാറുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ. വക്താവ് അഭിഷേക് ദയാല്‍ അറിയിച്ചു. ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തില്‍ അറിയപ്പെടുന്ന അറിയപ്പെടുന്ന ബ്രിട്ടീഷ് കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയായിരുന്നു മൈക്കിള്‍. പിന്നീട് നിലവാരം കുറഞ്ഞ ഹെലികോപ്റ്റര്‍ വില്‍പ്പനക്കായി അഗസ്ഥ വെസ്റ്റ്‌ലാന്റ് കമ്പനി ഇദ്ദേഹത്തെ ഇടനിലക്കാരനായി ഉപയോഗിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it