അക്രമിസംഘം സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം/കായംകുളം: മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായിരുന്ന രാജേഷ് കുമാറിനെ കിളിമാനൂരില്‍ കൊലപ്പെടുത്തിയ കേസി ല്‍ അക്രമിസംഘം സഞ്ചരിച്ച വാഹനം അടൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്‍ തി രുവനന്തപുരത്തെത്തിച്ചു.  കേ സില്‍ 16 പേരെ ചോദ്യം ചെയ് തു. കായംകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചുവന്ന സ്വിഫ്റ്റ് കാര്‍ പ്രതികള്‍ വാടകയ്‌ക്കെടുത്തതാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപമുള്ള കാര്‍ ഉടമയായ യുവാവ് അടക്കം അഞ്ചുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മുതുകുളം സ്വദേശിയായ ഗള്‍ഫുകാരന്‍ നല്‍കിയ മാരുതി സ്വിഫ്റ്റ് കാര്‍ ഇയാള്‍ ക്വട്ടേഷന്‍ സംഘാംഗത്തിനു കൈമാറുകയായിരുന്നു. കൊലപാതകത്തില്‍ കായംകുളത്തെ ക്വട്ടേഷന്‍ സംഘത്തിന് ബന്ധമുെണ്ടന്നു കരുതുന്നു. ഇതിനിടെ, കൊല്ലപ്പെട്ട രാജേഷുമായി ബന്ധമുണ്ടായിരുന്നെന്നു വിദേശത്തുള്ള യുവതി പോലിസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്ത് വിദേശത്തുള്ള യുവതിയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് മൂന്നുപേരെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തു. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, കൊലപാതകത്തിനു പിന്നില്‍ ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷനെടുത്ത ഗുണ്ടാസംഘമാണെന്ന നിഗമനത്തിലാണ് പോലിസ് അന്വേഷണം പുരോഗമിക്കുന്നത്. രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇയാളെ പിടികൂടാനുള്ള ശ്രമവും പോലിസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് പോലിസ്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് മടവൂര്‍ ജങ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രോസ് റിക്കാഡിങ് സ്റ്റുഡിയോയില്‍ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ നാലംഗസംഘമാണ് ക്വട്ടേഷനെത്തിയത്. ഇതില്‍ മുഖം മറച്ച ഒരാള്‍ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it