അക്ബര്‍ ഇന്ന് തിരിച്ചെത്തുന്നു; ബിജെപി തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം ജെ അക്ബറിന്റെ രാജിക്കായുള്ള മുറവിളി ശക്തമായിരിക്കെ, അദ്ദേഹം ഇന്ന് ഡല്‍ഹിയിലെത്തുന്നു. നൈജീരിയയിലായിരുന്നു അദ്ദേഹം. അക്ബറിനെതിരായ ലൈംഗികപീഡന ആരോപണം സംബന്ധിച്ച് അദ്ദേഹത്തില്‍ നിന്നു വിശദീകരണം ലഭിച്ച ശേഷം സര്‍ക്കാരും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കും. വിദേശകാര്യ സഹമന്ത്രിയായ എം ജെ അക്ബര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. അക്ബറിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും അവസാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.
അക്ബര്‍ മന്ത്രിയാവുന്നതിനു മുമ്പ് നടന്ന സംഭവങ്ങളാണ് ആരോപണത്തിന് അടിസ്ഥാനമെന്നതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ല എന്ന് കരുതുന്നവര്‍ ബിജെപിയിലുണ്ട്. കേന്ദ്രസര്‍ക്കാരിലെ ചില വനിതാ മന്ത്രിമാര്‍ അക്ബറിനെതിരേ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it