സ്കൂള്‍ ബസ്സില്‍ ആറുവയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെഎസ് സുരേഷിനെ (50) യാണ് ശിക്ഷിച്ചത്.
കൊച്ചി: സ്കൂള്‍ ബസ്സില്‍വച്ച് ആറുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരനായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെഎസ് സുരേഷിനെ (50) യാണ് ശിക്ഷിച്ചത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ സോമനാണ് ഉത്തരവിട്ടത്.
ഏഴ് വകുപ്പുകളിലായി 50 വര്‍ഷം തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വര്‍ഷം മാത്രം അനുഭവിച്ചാല്‍ മതി. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ബസിലെ ജീവനക്കാരനായിരുന്ന പ്രതി കുട്ടിയെ ബസ്സില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ്, പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് സിഐ രാജേഷ്കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി.
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT