അല്‍ നസര്‍-ഇന്റര്‍ മയാമി പോരാട്ടം ഇന്ന്; റൊണാള്‍ഡോ കളിക്കില്ല; മെസ്സി ഇറങ്ങും
റിയാദ്: ഫുട്ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന അല്‍ നസര്‍ - ഇന്റര്‍ മയാമി പോരാട്ടം ഇന്ന്. അല്‍ നസറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങില്ലെന്നത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ്. എങ്കിലും അവസാനമായി മെസ്സി-റൊണാള്‍ഡോ സംഘങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആവേശം സൃഷ്ടിക്കുന്നു.റിയാദ് കപ്പിലെ ആദ്യമത്സരത്തില്‍ അല്‍ ഹിലാലിനോട് പരാജയപ്പെട്ടാണ് ഇന്റര്‍ മയാമി ഇറങ്ങുന്നത്. മെസ്സിയും സുവാരസും സെര്‍ജിയോ ബുസ്കറ്റ്സും ജോര്‍ഡി ആല്‍ബയും ഇറങ്ങിയിട്ടും മയാമിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. എംഎല്‍എസ് പ്രിസീസണ് സൗഹൃദ മത്സരങ്ങളില്‍ ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് മയാമിയുടെ സമ്പാദ്യം. എന്നാല്‍ സൗദി പ്രോ ലീഗ് ടേബിള്‍ ടോപ്പറായ അല്‍ ഹിലാലിനോട് ശക്തമായി മത്സരം കാഴ്ചവെച്ചതിന്റെ ആശ്വാസത്തിലാണ് മയാമി ആരാധകര്‍.
റൊണാള്‍ഡോ ഇല്ലെങ്കിലും സാദിയോ മാനേ, സേകോ ഫൊഫാന, അല്കസ് ടെല്ലസ്, ആന്റേഴ്സണ് ടലിസ്ക തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അല്‍ നസര്‍ ശക്തരാണ്. മെസ്സിയും റൊണാള്‍ഡോയും അവസാനമായി ഏറ്റുമുട്ടുന്നുവെന്ന് പ്രതീക്ഷിച്ച പോരാട്ടത്തിന് സംഘാടകര്‍ ലാസ്റ്റ് ഡാന്‍സ് എന്നാണ് പേര് നല്‍കിയിരുന്നത്.
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT