ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം: ലോക്സഭയില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് എ എം ആരിഫ് എംപി
ന്യൂഡല്‍ഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ.എ എം ആരിഫ് എംപി ലോക്സഭയില്‍ ചട്ടം 377 പ്രകാരം നോട്ടീസ് നല്കി ആവശ്യപ്പെട്ടു. 84 വയസ്സുണ്ടായിരുന്ന ഫാദര്‍ സ്റ്റാന്‍ഡ് സ്വാമിയെ കിരാതമായ യുഎപിഎ നിയമം ചുമത്തി ദേശീയ സുരക്ഷാ ഏജന്‍സി ജയിലില്‍ അടച്ചത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ആവശ്യമായ ചികില്‍സയോ ജാമ്യമോ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പോയിട്ടും ഇതൊന്നും ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കസ്റ്റഡി മരണം സംഭവിച്ചാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണമുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT