Latest News

യുവകലാസാഹിതി കൊളാടി സ്മാരക സാഹിത്യപുരസ്‌കാരം കവി കെ സച്ചിദാനന്ദന്

യുവകലാസാഹിതി കൊളാടി സ്മാരക സാഹിത്യപുരസ്‌കാരം കവി കെ സച്ചിദാനന്ദന്
X

പൊന്നാനി: യുവകലാസാഹിതി കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം- 2022 കവി കെ സച്ചിദാനന്ദന്. ആഗസ്ത് 13ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് വെളിയങ്കോട് പുതിയിരുത്തി മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൊളാടി അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി അഡ്വ: കെ രാജന്‍ പുരസ്‌കാരം സമ്മാനിക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി പി സുനീര്‍ അധ്യക്ഷത വഹിക്കും.

സമ്മേളനത്തില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ കെ സച്ചിദാനന്ദന്റെ സംഭാവനകളെ പരിചയപ്പെടുത്തി സംസാരിക്കും. യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ പ്രശസ്തിപത്രം അവതരിപ്പിക്കും. പുരസ്‌കാരം ഏറ്റുവാങ്ങി കെ സച്ചിദാനന്ദന്‍ പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അജിത് കൊളാടി, പി രാജന്‍, ഒ എം ജയപ്രകാശ് എന്നിവര്‍ സംസാരിക്കും. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

Next Story

RELATED STORIES

Share it