തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
BY FAR7 May 2024 3:25 PM GMT
X
FAR7 May 2024 3:25 PM GMT
തിരുവനന്തപുരം: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്സാന(35)യാണ് . കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേക്ക് ഒതുക്കിയപ്പോള്‍ സ്കൂട്ടറില്‍ തട്ടുകയായിരുന്നു.
ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്സാന. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിന് ടയര്‍ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
10 വയസ്സുകാരിയെ പീഡിപ്പിച്ച കരാത്തെ അധ്യാപകന് 110 വര്‍ഷം തടവ്
28 May 2024 4:24 PM GMTഹൈദരാബാദില്‍ അന്തര്‍സംസ്ഥാന കുട്ടിക്കടത്ത് റാക്കറ്റ് പിടിയില്‍; 13...
28 May 2024 4:14 PM GMTമഞ്ഞപ്പിത്തം; കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തക മരിച്ചു
28 May 2024 4:00 PM GMTസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇന്ന് അഞ്ച് മരണം
28 May 2024 3:55 PM GMTയുവ നടിയുടെ പരാതി; സംവിധായകന് ഒമര്‍ ലുലുവിനെതിരേ ബലാല്‍സംഗക്കേസ്
28 May 2024 2:45 PM GMTകോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; ...
28 May 2024 1:36 PM GMT