പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍
BY SLV24 April 2024 11:43 AM GMT
X
SLV24 April 2024 11:43 AM GMT
പഴയങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ കേസ് പ്രതി അറസ്റ്റില്‍. ഒളിവിലായിരുന്ന ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെപി രാജനെ (65) യാണ് പഴയങ്ങാടി എസ്ഐ കെകെ തുളസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പഴയങ്ങാടി പോലിസ് സ്റ്റേഷനില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പയ്യന്നൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTമഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMT