അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പോലിസ്. ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പോലിസിന്റെ നിഗമനം.
അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാല്‍ വീട് നോക്കാന്‍ ഏല്‍പിച്ചിരുന്നത് സുദര്‍ശന്‍ പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് പോലിസ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.
RELATED STORIES
ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തിയ...
27 May 2024 11:31 AM GMTറഫയില്‍ ഇസ്രായേല്‍ ആക്രമണം; 35 പേര് കൊല്ലപ്പെട്ടു; 24 മണിക്കൂറിനിടെ...
27 May 2024 5:38 AM GMTതൊഴിലാളി വഞ്ചകരെ തിരിച്ചറിയണം അഡ്വ : എ എ റഹീം
26 May 2024 1:46 PM GMTധ്രുവ് റാഠിയുടെ വീഡിയോ; തനിക്കെതിരെ അധിക്ഷേപവും വധഭീഷണിയും: സ്വാതി...
26 May 2024 10:16 AM GMTഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; ഏഴ് നവജാത...
26 May 2024 5:12 AM GMTഗുജറാത്തിലെ ഗെയിമിങ് സെന്ററില്‍ തീപിടിത്തം; കുട്ടികളടക്കം 24 മരണം;...
25 May 2024 5:31 PM GMT