മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച
കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ റമദാന് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന് 30 പൂര്‍ത്തീകരിച്ച് ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പളളിയില്‍ നടന്ന ഇമാമുമാരുടെയും ഖാസിമാരുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്രത്ത്, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
RELATED STORIES
ഗസയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും യുനെസ്കോ പുരസ്കാരം
4 May 2024 7:37 AM GMTവിദ്വേഷം വിളമ്പി ആനിമേഷന്‍ വീഡിയോ; വിവാദം|thejas news
2 May 2024 4:09 PM GMTതൊഴിലാളി ദിനത്തിലെങ്കിലും തോട്ടിപ്പണിക്കാരെ ഓര്‍ത്തിട്ടുണ്ടോ...?
2 May 2024 2:29 PM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 2:27 PM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMTചർച്ചാവിവാദങ്ങളുടെ ലാഭം സംഘപരിവാരത്തിനാണ്
1 May 2024 1:35 PM GMT