റിട്ട. പോസ്റ്റ്മാന് തമിഴ്നാട്ടില്‍ മരിച്ച നിലയില്‍
BY Sumeera SMR6 May 2016 4:30 AM GMT
Sumeera SMR6 May 2016 4:30 AM GMT
കുളത്തൂപ്പുഴ: ആര്യന്ങ്കാവിലെ മകന്റെ വീട്ടില്‍ നിന്നു കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങവെ കാണാതായ കുളത്തൂപ്പുഴ കുമരം കരിക്കം പുത്തന്‍വീട്ടില്‍ പൊന്നയ്യാപിള്ള(72)യെ തമിഴ്നാട് നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 24നാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് തന്മല പോലിസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെ നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ അജ്ഞാതനെ റെയില്‍വേ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാണാതായെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നാഗര്‍കോവില്‍ സ്വദേശിയാണ് കഴിഞ്ഞദിവസം ബന്ധുക്കളെ ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മാനായി സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ഏറെ നാളായി മകനോടൊപ്പം ആര്യങ്കാവിലായിരുന്നു പൊന്നയ്യാപിള്ള. ഭാര്യ: ഇന്ദിര. മക്കള്‍: സുബാഷ്, റാണി, അജയകുമാര്‍. മരുമക്കള്‍: അനിത, സിന്ധു.
Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT