kasaragod local

മണല്‍ക്കടത്ത് വ്യാപകം; തൂക്കുപാലത്തില്‍ മണല്‍ മാഫിയയുടെ കമ്പിവേലി

മുള്ളേരിയ: ദേലമ്പാടി പഞ്ചായത്തിലെ കൊറ്റുമ്പ തൂക്കുപാലത്തില്‍ അനധികൃത മതില്‍കെട്ടും കമ്പിവേലിയും. പോലിസ് മണല്‍ കടത്ത് പിടികൂടുന്നതിനതിനെ തടസ്സപ്പെടുത്താനാണ് മതില്‍കെട്ടും കമ്പിവേലിയും മണല്‍മാഫിയകള്‍ നിര്‍മിച്ചത്.
12 വര്‍ഷത്തിലധികമായി ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്ന കൊറ്റുമ്പ തൂക്കുപാലത്തിന്റെ ഒരറ്റത്താണ് മതില്‍കെട്ട് നിര്‍മിച്ചത്. ഇതുവഴി രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് സംഘം ബൈക്കുകളില്‍ വ്യാപകമായി മണല്‍ കടത്തുന്നുണ്ട്.
ഇത് ശ്രദ്ധയില്‍പെട്ട് ആദൂര്‍ പോലിസ് മണല്‍ കടത്ത് പിടികൂടാന്‍ എത്താതിരിക്കാനാണ് പാലത്തില്‍ മതില്‍കെട്ട് നിര്‍മിച്ചത്. വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് ഈ പാലം വഴി കടന്നുപോകുന്നത്.
നാട്ടുകാര്‍ ഇരുചക്രവാഹനങ്ങളില്‍ പയസ്വിനിക്ക് കുറുകെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ പാലത്തിന്റെ ഒരു ഭാഗത്ത് കുറേകാലങ്ങളായി മണല്‍ മാഫിയകള്‍ പിടിമുറുക്കി വ്യാപകമായി മണലെടുത്ത് കടത്തുന്നുണ്ട്. പോലിസ് ഇതുവഴി എത്താതിരിക്കാനാണ് മതില്‍കെട്ടിയത്.
പാലത്തില്‍ മതില്‍കെട്ട് നിര്‍മിച്ചതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ പോലും അയക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it