ബ്രിട്ടിഷ് എയര്‍വെയ്സിനെതിരേ ആരോപണവുമായി സചിന്
BY Sumeera SMR14 Nov 2015 3:33 AM GMT
Sumeera SMR14 Nov 2015 3:33 AM GMT
ഓള് സ്റ്റാര്‍സ് സീരിസില്‍ പങ്കെടുക്കുന്നതിന് യുഎസിലെത്തിയ തന്നെ ബ്രിട്ടിഷ് എയര്‍വെയ്സ് അപമാനിച്ചെന്നു സചിന്. മോശം അനുഭവങ്ങളുണ്ടായെന്ന് സചിന് തന്നെയാണ് ട്വിറ്ററില്‍ അറിയിച്ചത്. ബ്രിട്ടിഷ് എയര്‍വെയ്സിനെതിരേ ശക്തമായ വിമര്‍ശനമാണ് സചിന് അഴിച്ചുവിട്ടത്.
എയര്‍ലൈന്‍സ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും യാത്രക്കാരോടുള്ള സമീപനത്തിലും കടുത്ത നിരാശയാണുള്ളതെന്ന് സചിന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. അമേരിക്കയില്‍ നടന്ന ഓള് സ്റ്റാര്‍സ് ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സചിന് ബ്രിട്ടിഷ് എയര്വെയ്സില്നിന്നു ദുരനുഭവമുണ്ടായത്. കാത്തിരിപ്പ് പട്ടികയിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്യുന്നതിന് എയര്‍ലൈന്‍ ജീവനക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നു സചിന് കുറ്റപ്പെടുത്തി. ഇതുകൂടാതെ തന്റെ ലഗേജുകള്‍ അയച്ചത് തെറ്റായ സ്ഥലത്തേക്കാണെന്നും സചിന് പറയുന്നു.
ഇതിനു പിന്നാലെ പതിവു തെറ്റിക്കാതെ ബ്രിട്ടിഷ് എയര്‍വെയ്സിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാല തുടങ്ങി. നേരത്തേ മരിയ ഷറപ്പോവയുടെ പേജിലും പൊങ്കാലയിട്ട അതേ ശൈലിയില്‍ തന്നെയാണ് കേരളീയരുടെ പ്രതികരണം. അതേസമയം, ഇംഗ്ലീഷ് വിമാനക്കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലാണ് കേരളീയരുടെ പൊങ്കാലയെന്നതാണ് ഏറ്റവും രസകരം. സചിന്റെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ബ്രിട്ടിഷ് എയര്‍വെയ്സ് മാപ്പു പറഞ്ഞു. എന്നാല്‍ ലഗേജുകള്‍ കണ്ടെത്തണമെങ്കില്‍ സചിനോട് മുഴുവന്‍ പേരും മേല്‍വിലാസവും ബ്രിട്ടിഷ് കമ്പനി ആവശ്യപ്പെടുന്നുണ്ട്.

Next Story
RELATED STORIES
അബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTയൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍...
3 May 2024 5:54 AM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTതൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക്...
22 April 2024 7:07 AM GMT