Flash News

ഡല്‍ഹി തിരഞ്ഞെടുപ്പുകളിലെ സംഭാവനകള്‍ : ആം ആദ്മിക്ക് ബിജെപിയേക്കാള്‍ വളര്‍ച്ചാശതമാനം

ന്യൂഡല്‍ഹി : 2013ലെയും 2015ലെയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകാലയളവിലായി ബിജെപിക്ക് സംഭാവന ലഭിച്ചത് 608.21 കോടി രൂപ. എന്നാല്‍ രണ്ട് തിരഞ്ഞെടുപ്പുകാലത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച ഫണ്ടുകളില്‍ ഇക്കാലയളവില്‍ 275 ശതമാനം വര്‍ധനവുണ്ടായതായി റിപോര്‍ട്ട്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്‍ഡ് നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ച സംഭാവനകളെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകളുടെ താരതമ്യ പഠനം നടത്തിയത്.
2013-14ല്‍ ബി ജെപിക്ക് 170.86 കോടി രൂപയും 2014-15ല്‍ 437.35 കോടി രൂയും ലഭിച്ചതായാണ് കണക്ക്. അതായത് 156 ശതമാനം വര്‍ധന. അതേ സമയം   2013-14ല്‍ 9.42 കോടി രൂപ സംഭാവനയായി ലഭിച്ച ആം ആദ്മി പാര്‍ട്ടിക്ക് 2014-15ല്‍ 35.28 കോടി ലഭിച്ചു. മുന്‍വര്‍ഷം ലഭിച്ചതിലും 275 ശതമാനം വളര്‍ച്ചയാണിത്.കോണ്‍ഗ്രസിന് 2014-15ല്‍ 141.46 കോടി ലഭിച്ചു, മുന്‍ വര്‍ഷത്തെക്കാള്‍  81.88 കോടി അധികമാണീ തുക.
മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് സംഭാവനകളില്‍ ഏറ്റവും കുറഞ്ഞ വര്‍ധനയുണ്ടായത് സിപിഐയ്ക്കും സിപിഎമ്മിനുമാണ്. സിപിഐയ്ക്ക് 2013-14ല്‍ 1.22 കോടി രൂപയും 2014-15ല്‍ 1.33 കോടി രൂപയും ലഭിച്ചു. അതായത് 9 ശതമാനം വര്‍ധന. സിപിഎമ്മിന് ഈ രണ്ടു കാലയളവില്‍ യഥാക്രമം 2.09 കോടിയും 3.42 കോടിയും ലഭിച്ചു.
Next Story

RELATED STORIES

Share it