ഉത്തരാഖണ്ഡ്: കേന്ദ്രം വെള്ളിയാഴ്ച മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുന്നതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ രണ്ടുദിവസംകൂടി സാവകാശം വേണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ സുപ്രിംകോടതി സ്വീകരിച്ചു.
തുടര്‍ന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരുടെ ബെഞ്ച് കേസില്‍ വാദംകേള്‍ക്കുന്നതു വെള്ളിയാഴ്ചത്തേക്കു മാറ്റി. കോടതിയുടെ നിര്‍ദേശം വളരെ ഗൗരവത്തില്‍ പരിഗണിക്കണമെന്നു സര്‍ക്കാരിനെ അറിയിച്ചതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.
കോടതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നു മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനുവും ബോധിപ്പിച്ചു. മെയ് ആറിന് അറ്റോര്‍ണി ജനറലിനു കേന്ദ്രത്തില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടില്ലെങ്കില്‍ കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടേക്കുമെന്നും കോടതി സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it