Idukki local

ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ഓവറോള്‍ തൊടുപുഴയ്ക്ക്, യുപിയില്‍ കട്ടപ്പന

മുണ്ടിയെരുമ: നാലുനാള്‍ കലയുടെ വസന്തം വിരിഞ്ഞ ഹൈറേഞ്ചിന്റെ മണ്ണില്‍ ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് വര്‍ണോജ്വല പരിസമാപ്തി. ഇനി പൂരനഗരിയില്‍ മാറ്റുരയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി നവാഗതര്‍ ഉള്‍പ്പെട്ട പ്രതിഭകള്‍ സമ്മാനങ്ങള്‍ മാറോടടുക്കി മടങ്ങി. ഇത്തവണയും ഓവറോളില്‍ അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ല തന്നെ അജയ്യര്‍. എന്നാല്‍, കട്ടപ്പനയുടെ കുത്തകയായിരുന്ന യുപി വിഭാഗത്തെ അട്ടിമറിച്ച് കഴിഞ്ഞവര്‍ഷം കിരീടം ചൂടിയ തൊടുപുഴയോട് മധുരപ്രതികാരം തീര്‍ത്ത് കട്ടപ്പന വിദ്യാഭ്യാസ ജില്ല തന്നെ തിരികേയെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 375 പോയിന്റെടുത്താണ് തൊടുപുഴ ഓവറോള്‍ കരസ്ഥമാക്കിയത്. 339 പോയിന്റോടെ അടിമാലി രണ്ടാമതും 331 പോയിന്റോടെ കട്ടപ്പന മൂന്നാമതും എത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 352 പോയിന്റുമായി തൊടുപുഴ ഉപജില്ലയ്ക്കു തന്നെയാണ് ഓവറോള്‍. 321 പോയിന്റുമായി നെടുങ്കണ്ടം റണ്ണേഴ്‌സ് അപ്പായി. 311 പോയിന്റുമായി കട്ടപ്പനയാണ് മൂന്നാം സ്ഥാനത്ത്. യുപിയില്‍ കട്ടപ്പനയ്ക്ക് 141 പോയിന്റ് ലഭിച്ചപ്പോള്‍ റണ്ണേഴ്‌സ് അപ്പായ നെടുങ്കണ്ടത്തിന് 138 പോയിന്റു ലഭിച്ചു. സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് ഒന്നാമതെത്തി. ഹയര്‍സെക്കന്‍ഡറിയില്‍ 194 പോയിന്റും ഹൈസ്‌കൂളില്‍ 120 പോയിന്റും കുമാരമംഗലത്തിന് ലഭിച്ചു. ഇരു വിഭാഗങ്ങളിലും കൂമ്പന്‍പാറ ഫാത്തിമ മാതാ റണ്ണേഴ്‌സ് അപ്പായി. ഹയര്‍സെക്കന്‍ഡറിയില്‍ 123 ഉം ഹൈസ്‌കൂളില്‍ 102 പോയിന്റും ഇവര്‍ക്കു ലഭിച്ചു.
യുപിയില്‍ കൂമ്പന്‍പാറ ഫാത്തിമ മാത സ്‌കൂള്‍ 47 പോയിന്റുമായി ചാമ്പ്യന്‍മാരായി. 43 പോയിന്റുമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് റണ്ണേഴ്‌സ് അപ്പായി. കഴിഞ്ഞവര്‍ഷം മുരിക്കാശ്ശേരിയില്‍ നടന്ന കലോല്‍സവത്തില്‍ യുപി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഒന്നാമതെത്തിയപ്പോള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കട്ടപ്പനയ്ക്കായിരുന്നു ഓവറോള്‍.
യുപിവിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 145 പോയിന്റു നേടിയപ്പോള്‍ 139 പോയിന്റുമായി കട്ടപ്പനയാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിയിരുന്നത്. 133 പോയിന്റുമായി നെടുങ്കണ്ടമാണ് മൂന്നാംസ്ഥാനത്തുണ്ടായിരുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 331 പോയിന്റ് നേടിയാണ് തൊടുപുഴ അന്ന് വിജയമാവര്‍ത്തിച്ചത്. 319 പോയിന്റ് സ്വന്തമാക്കിയ കട്ടപ്പന രണ്ടാമതെത്തിയിരുന്നു. 298 പോയിന്റ് നേടിയ അടിമാലിക്കായിരുന്നു മൂന്നാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തിയ തൊടുപുഴയ്ക്ക് 389 പോയിന്റും റണ്ണേഴ്‌സ് അപ്പായ കട്ടപ്പനയ്ക്ക് 305 പോയിന്റും ലഭിച്ചിരുന്നു. 2015ല്‍ മുതലക്കോടത്തു നടന്ന കലാമാമാങ്കത്തിലും തൊടുപുഴ തന്നെയായിരുന്നു അജയ്യര്‍. എച്ച്എസ്എസ്, എച്ച്എസ്‌യുപി വിഭാഗങ്ങളില്‍ മറ്റ് വിദ്യാഭ്യാസ ഉപജില്ലകളെ ഏറെ പിന്നിലാക്കിയാണ് ആ വര്‍ഷം തൊടുപുഴ കലാകിരീടം അണിഞ്ഞത്. 2014ല്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല കൈക്കലാക്കിയ യുപി വിഭാഗം തിരികെപ്പിടിച്ചെന്ന പ്രത്യേകത കൂടി ആ കലോല്‍സവത്തിനുണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ 380 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് തൊടുപുഴ പ്രഥമ സ്ഥാനക്കാരായത്.
319 പോയിന്റെടുത്ത് കട്ടപ്പന രണ്ടും 312 പോയിന്റോടെ അടിമാലി മൂന്നും സ്ഥാനത്തെത്തിയിരുന്നു. ഹൈസ്‌കൂളില്‍ 351 പോയിന്റാണ് തൊടുപുഴ കരസ്ഥമാക്കിയത്. 277 പോയിന്റെടുത്ത നെടുങ്കണ്ടമായിരുന്നു രണ്ടാമത്. കട്ടപ്പനയ്ക്ക് 273 പോയിന്റുകളുമായി മൂന്നാംസ്ഥാനം. യുപി വിഭാഗത്തില്‍ 153 പോയിന്റാണ് തൊടുപുഴയ്ക്ക്, ഒന്നാംസ്ഥാനം. അറക്കുളം 133 പോയിന്റുകളുമായി രണ്ടാംസ്ഥാനത്തും അടിമാലി ഉപജില്ല 117 പോയിന്റുകളുമായി മുന്നാമതുമെത്തിയി               രുന്നു.
Next Story

RELATED STORIES

Share it