Cricket

സ്മിത്ത് കളിക്കളത്തില്‍ മാന്യനല്ല, തെളിവുകള്‍ ഇതാ..

സ്മിത്ത് കളിക്കളത്തില്‍ മാന്യനല്ല, തെളിവുകള്‍ ഇതാ..
X


ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഊര്‍ജസ്വലനായ നായകനെന്നതിലുപരിയായി പ്രതിഭാസമ്പന്നനായ ബാറ്റ്‌സ്മാന്‍ എന്ന രീതിയിലും ഏറെ പിന്തുണയുള്ള താരമാണ് സ്റ്റീവ് സ്മിത്ത്. സമ്മര്‍ദഘട്ടങ്ങളിലെല്ലാം പതറാതെ ടീമിനെ വിജയത്തിലെത്തിച്ച സ്മിത്തിന്റെ ക്രിക്കറ്റ് ഭാവി തന്നെ ഇപ്പോള്‍ തുലാസിലാണ്. മാന്യന്‍മാരുടെ കളിയില്‍ പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ സ്മിത്ത് ഇതാദ്യമായല്ല നടപടി നേരിടുന്നത്. കളിക്കളത്തില്‍ സ്മിത്ത് വിവാദത്തിലുള്‍പ്പെട്ട പ്രധാന ചില സംഭവങ്ങള്‍ ചുവടെ.

ഡിആര്‍എസില്‍ കള്ളക്കളി

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ - ആസ്‌ത്രേലിയ മല്‍സരത്തിനിടെ സ്മിത്ത് വിവാദങ്ങളുടെ കോളത്തിലിടം പിടിച്ചത് ഡിആര്‍എസിന്റെ പേരിലായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയ സ്മിത്ത് ഡിആര്‍എസ് ആവശ്യപ്പെടണമോയെന്ന് ഡ്രസിങ് റൂമിലുള്ളവരോട് ചോദിക്കുന്നതാണ് വിവാദത്തിലേക്ക് നയിച്ചത്. ഇതിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ചോദ്യം ചെയ്യുകയും അംപയര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമാണുണ്ടായത്.

സ്ലെഡ്ജിങ് വിവാദം
പ്രകോപിച്ച് കളി അനുകൂലമാക്കുന്ന സ്ലെഡ്ജിങ് രീതി ഓസീസ് ക്രിക്കറ്റ് ടീമിന്റെ പാരമ്പര്യ ശൈലിയാണ്. സ്ലഡ്ജിങിന്റെ പേരില്‍ നിരവധി തവണ സ്മിത്ത് വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റിനിടെ ജെയിംസ് ആന്‍ഡേഴ്‌സനോട് മോശമായി പെരുമാറിയ സ്മിത്തിന്റെ നടപടി ചര്‍ച്ചയാവുകയും അംപയര്‍ സ്മിത്തിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇഷാന്ത് ശര്‍മയുമായും സ്മിത്ത് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

അംപയറോട് കയര്‍ത്തതിന് പിഴ
2016ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ഡിആര്‍എസ് വിളിച്ചതുമായി ബന്ധപ്പെട്ട് അംപയറോട് മോശമാറി പെരുമാറിയ സ്മിത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ കൊടുക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ക്ഷമ പറഞ്ഞാണ് സ്മിത്ത് തടിയൂരിയത്.
Next Story

RELATED STORIES

Share it