സ്ത്രീസുരക്ഷയ്ക്ക് 1267 കോടിയുടെ കരുതല്‍

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി തോമസ് ഐസക് ഇത്തവണ ബജറ്റ് തയ്യാറാക്കിയത്. 1267 കോടി രൂപയുടെ വിവിധ പദ്ധതികളാണു സ്ത്രീകള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. മൊത്തം പദ്ധതി അടങ്കലിന്റെ 5.7 ശതമാനമാണിത്. ഇതിനു പുറമെ പൊതുവികസന സ്‌കീമുകളില്‍ 1960 കോടി രൂപയും സ്ത്രീകള്‍ക്കുള്ള പ്രത്യേക ഘടകമായി ഉള്‍പ്പെടുത്തി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്കാണു മുന്‍ഗണന. ഈ പദ്ധതികള്‍ക്കായി 50 കോടി രൂപയാണ് വകമാറ്റിയിട്ടുള്ളത്. അതിക്രമത്തെ അതിജീവിക്കുന്നവര്‍ക്കുള്ള അടിയന്തര സഹായത്തിന് മൂന്നുകോടി രൂപയും പീഡനങ്ങളെ അതിജീവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നിര്‍ഭയ വീടുകള്‍ക്കായി അഞ്ചുകോടി രൂപയും വകമാറ്റി. സ്ത്രീസൗഹൃദ ഗ്രാമം പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി രൂപ നല്‍കുമ്പോള്‍ അവിവാഹിതരായ അമ്മമാര്‍ക്കുള്ള സ്‌നേഹസ്പര്‍ശം പ്രതിമാസ സഹായം 1,000 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി. വനിതാ സംരംഭകസ്‌കീമുകള്‍ക്കായി 20 കോടി നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും സ്‌റ്റേ ഹോമുകളും സ്ഥാപിക്കുന്നതിനായി കേന്ദ്രവിഹിതമടക്കം 25 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. എറണാകുളത്ത് നാലു കോടി മുടക്കി ഷീ ലോഡ്ജ് സ്ഥാപിക്കും. വഴിയോരങ്ങളിലും മാര്‍ക്കറ്റുകളിലുമടക്കം പൊതു ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനം ഇത്തവണ നടപ്പാക്കും. ഇതിനായി ഭാഗ്യക്കുറി പരസ്യ ചെലവില്‍ നിന്ന് തുക കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു. ട്രാന്‍സ് ജെന്‍ഡര്‍ വിഭഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇവര്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ സുരക്ഷിത സേഫ് ഹോം സ്ഥാപിക്കും. ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന കുടുബശ്രീക്കായി പുതിയ 20 ഇന പരിപാടികള്‍ പ്രഖ്യാപിച്ചു. കേരള കോ-ഓപറേറ്റീവ് ബാങ്ക് രൂപീകരിക്കുംതിരുവനന്തപുരം: സഹകരണ മേഖലയ്ക്കു വേണ്ടി ബജറ്റില്‍ 155 കോടി വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്ക് 15 കോടി വകയിരുത്തിയിട്ടുണ്ട്. കേരള കോ-ഓപറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനായി 14 ജില്ലാ സഹകരണ ബാങ്കുകളുടേയും സംസ്ഥാന സഹകരണ ബാങ്കിന്റേയും മൂല്യനിര്‍ണയം നടത്തിക്കൊണ്ടിരിക്കുകയാണ്.  സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തുന്ന ഇന്‍ര്‍നാഷനല്‍ ബുക്ക് ഫെയറിനും വിജ്ഞാനോല്‍സവത്തിനും ഒരു കോടി വകയിരുത്തി.
Next Story

RELATED STORIES

Share it