വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് സെവാഗ്

ദുബയ്: ഇന്ത്യന്‍ മുന്‍ ഉപനായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വിരേന്ദര്‍ സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു.  ഇന്നലെ വൈകീട്ടോടെ ദുബയില്‍ വച്ചാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രഞ്ജി സീസണിനു ശേഷം വിരമിക്കുമെന്നാണ് താരം അറിയിച്ചത്. 1978 ഒക്ടോബര്‍ 20നു ഡല്‍ഹിയിലായിരുന്നു വീരു എന്നു വിളിക്കുന്ന വിരേന്ദര്‍ സെവാഗിന്റെ ജനനം. 1999ലാണ് സെവാഗ്  ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം പിടിച്ചത്. ഏറെ താമസിയാതെ ഓപണിങ് ബാറ്റ്‌സ്മാനായി കഴിവു തെളിയിച്ച സെവാഗ് 2001ല്‍ ടെസ്റ്റ് ടീമിനു വേണ്ടി അരങ്ങേറ്റം നടത്തി. പ്രതിസന്ധിഘട്ടങ്ങളില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ കഴിഞ്ഞ സെവാഗ് ഇന്ത്യന്‍ ബാറ്റിങ് നിരയിലെ വിശ്വസ്്തനായാണ് അറിയപ്പെട്ടത്. 104 ടെസ്റ്റുകളില്‍ നിന്നായി 8,586 റണ്‍സും 251 ഏകദിനങ്ങളില്‍ നിന്നായി 8,273 റണ്‍സും നേടി. ഐപിഎല്ലില്‍ 2008 മുതല്‍ 13 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയും 2014 മുതല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും താരം കളിച്ചു. 2013 മാര്‍ച്ചിലാണ് സെവാഗ് അവസാന രാജ്യാന്തര മല്‍സരം കളിച്ചത്.
Next Story

RELATED STORIES

Share it