Flash News

ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി

ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി
X


തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ചുമതല വഹിക്കുന്ന ഡിജിപി ടി.പി.സെന്‍കുമാര്‍ വെള്ളിയാഴ്ച സര്‍വീസില്‍നിന്നു വിരമിക്കും. ബെഹ്‌റയെ നിയമിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. 55 ദിവസങ്ങള്‍ക്കുശേഷമാണ് ബെഹ്‌റ പൊലീസ് മേധാവി സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. സര്‍ക്കാരിനു നന്ദി പറഞ്ഞ ബെഹ്‌റ, വിവാദങ്ങള്‍ തന്നെ അലട്ടുനിന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ബെഹ്‌റ.
സുപ്രീം കോടതി വിധിയെത്തുടര്‍ന്നു ടി.പി. സെന്‍കുമാര്‍ പൊലീസ് മേധാവിയായി നിയമിതനായതിനെത്തുടര്‍ന്നാണു ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി നിയമിതനായത്. രണ്ടര മാസത്തെ അവധിക്കുശേഷം ഐഎംജി ഡയറക്ടര്‍ ജനറലായി നിയമിതനായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണു സെന്‍കുമാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍.

[related]
Next Story

RELATED STORIES

Share it