Kerala

ലേഖയുടെ സുമനസ്സിന് നന്ദിയോടെ ഷാഫി; വൃക്ക സ്വീകരിച്ച യുവാവിനെ അവഹേളിച്ച് വ്യാജവാര്‍ത്ത

ലേഖയുടെ സുമനസ്സിന് നന്ദിയോടെ ഷാഫി; വൃക്ക സ്വീകരിച്ച യുവാവിനെ അവഹേളിച്ച് വ്യാജവാര്‍ത്ത
X
LEKHAപാലക്കാട്: അവയവദാനം ന ടത്തി മാതൃകയായ ലേഖ എം നമ്പൂതിരിയുടെ വൃക്ക സ്വീകരിച്ച യുവാവിനെക്കുറിച്ച് മാതൃഭൂമി പ്രചരിപ്പിച്ചതു വ്യാജവാര്‍ത്ത. വൃക്കദാനം വാര്‍ത്തയായതോടെ വൃക്ക സ്വീകരിച്ച പട്ടാമ്പി വിളയൂര്‍ സ്വദേശി ഷാഫി നവാസെന്ന യുവാവ് ലേഖയെ തള്ളിപ്പറഞ്ഞെന്ന പച്ചക്കള്ളമാണു മാതൃഭൂമി പ്രചരിപ്പിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീ ഡിയ അതേറ്റെടുത്തതോടെ വൃക്ക സ്വീകരിച്ച യുവാവിനെതിരേ നിരവധി പേര്‍ രംഗത്തു വന്നു.
അന്യമതസ്ഥയായ സ്ത്രീയില്‍ നിന്നു വൃക്ക സ്വീകരിച്ചെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണു സുമനസ്സിനു ലോകം നന്ദികാട്ടിയി ല്ല; കണ്ണീര്‍ക്കടലില്‍ ലേഖ നമ്പൂതിരി എന്ന തലക്കെട്ടില്‍ മാവേലിക്കരയില്‍ നിന്നു മാതൃഭൂമി വാര്‍ത്തനല്‍കിയത്. എന്നാ ല്‍ വൃക്ക സ്വീകരിച്ചതിനു മു മ്പും ശേഷവും തങ്ങളിരുവരും നല്ല സുഹൃദ്ബന്ധത്തിലാണുള്ളതെന്നു ഷാഫി പറയുന്നു. അന്യമതസ്ഥയില്‍ നിന്നു വൃക്ക സ്വീകരിച്ചതു തെറ്റായിപ്പോയെന്നു താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഷാഫി ഊന്നിപ്പറയുന്നു. ഷാഫിയെക്കുറിച്ചു മോശമായ ഒരു പരാമര്‍ശ വും താന്‍ ഇതുവരെ ആരോടും നടത്തിയിട്ടില്ലെന്നു ലേഖ തന്നോടു പറഞ്ഞതായും ഷാഫി വെളിപ്പെടുത്തുന്നു.
പട്ടാമ്പി വിളയൂര്‍ സ്വദേശിയായ ഷാഫി പ്രദേശത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും തികഞ്ഞ മതേതരവാദിയുമാണ്. അന്യമതസ്ഥയായ സ്ത്രീയില്‍ നിന്നു വൃക്ക സ്വീകരിച്ചതു നാട്ടുകാര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന വാര്‍ത്ത വിളയൂര്‍ നിവാസികളെയും ആശ്ചര്യപ്പെടു ത്തി. 2006 മുതല്‍ രോഗബാധിതനായ ഷാഫിക്ക് നിരവധി കുപ്പി രക്തം നല്‍കിയതു പല മതവിശ്വാസികളാണ്. ചോരയ്ക്കു മതമില്ലെന്നും വിവിധ ജാതിമത വിഭാഗങ്ങൡലുള്‍പ്പെടുന്ന വ്യക്തികളുടെ അവയവദാനം സര്‍വസാധാരണമാണെന്നു നാട്ടുകാര്‍ക്കു നന്നായറിയാമെന്നും പ്രദേശത്തെ പാലിയേറ്റീ വ് പ്രവര്‍ത്തകനായ വാഹിദ് തേജസിനോടു പറഞ്ഞു. വിളയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ വൃക്കരോഗിയായ റഹ്മത്തുന്നീസയ്ക്ക് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. അതു ദാനം ചെയ്തത് എറണാകുളം നിവാസി വിജയനാണ്. വ്യാജവാര്‍ത്ത നാട്ടുകാര്‍ക്കു മൊത്തം അപമാനകരമാണ്.
ലേഖയുടെ പ്രവൃത്തി സമൂഹത്തിനു പ്രചോദനമാവട്ടെ എന്നു കരുതിയാണു വ്യാജവാര്‍ത്തയ്‌ക്കെതിരേ താന്‍ പ്രതികരിക്കാതിരുന്നതെന്നു ഷാഫി പറയുന്നു. അവരെ ഒരുതരത്തിലും തേജോവധംചെയ്യരുതെന്നു ഷാഫിക്ക് നിര്‍ബന്ധമുണ്ട്. തനിക്കു വൃക്ക പകുത്തുനല്‍കിയ സ്ത്രീയാണ്. ലേഖയോടുള്ള തന്റെ നന്ദിയും കടപ്പാടും തീര്‍ത്താല്‍ തീരാത്തതാണ്. വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ഇനിയെങ്കിലും സത്യം മനസ്സിലാക്കി പിന്തിരിയണമെന്നാണ് ഈ യുവാവിന്റെ അപേക്ഷ.
2012ലാണ് ഷാഫിയുടെ വൃക്ക മാറ്റിവച്ചതെങ്കിലും 2014ലാണു വലിയ മാധ്യമശ്രദ്ധ ലഭിച്ചത്. സൗജന്യമായി വൃക്ക ദാനംചെയ്ത ലേഖയെ വൃക്ക സ്വീകരിച്ച യുവാവിന്റെ കുടുംബം തള്ളിപ്പറഞ്ഞുവെന്ന വാര്‍ത്ത സംഘപരിവാര പത്രമായ ജന്മഭൂമിയിലാണ് ഒരുവര്‍ഷം മുമ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ കള്ളക്കഥയാണു മാതൃഭൂമി ഏറ്റുപിടിച്ചത്. വൃക്കരോഗബാധിതനായ ഷാഫിയുടെ ചികില്‍സയ്ക്കു വന്‍ തുകയാണു കുടുംബം ചെലവഴിച്ചത്. നിയമപ്രശ്‌നങ്ങള്‍ കാരണം പണം വാങ്ങിയാണു വൃക്ക നല്‍കിയതെന്നു ദാതാക്കളോ, പണം നല്‍കിയെന്നു വാങ്ങുന്നവരോ പരസ്യപ്പെടുത്താറില്ല. ലേഖയുടെ വൃക്കദാനം സൗജന്യമായിരുന്നുവെന്നാണു വ്യാപകമായ പ്രചാരണം. എതിര്‍ പ്രസ്താവനയുമായി ബന്ധപ്പെട്ട ആരും പരസ്യമായി രംഗത്തുവന്നിട്ടില്ല. എന്നാല്‍ റഹ്മത്തുന്നീസയ്ക്കു ചികില്‍സാ സഹായം സമാഹരിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ തന്റെ വൃക്കദാതാവിനു നല്‍കിയ ഭീമമായ തുകയെക്കുറിച്ച് ഷാഫി സാന്ദര്‍ഭികമായി സംസാരിച്ചുവെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
നട്ടെല്ലിലെ രോഗത്തെത്തുടര്‍ന്ന് അവശനിലയിലായ ലേഖ നമ്പൂതിരിയുടെ ശസ്ത്രക്രിയ കഴിഞ്ഞദിവസം കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായിരുന്നു. ആശുപത്രിയില്‍ ചികി ല്‍സയില്‍ കഴിയുന്ന ലേഖയ്ക്കു സഹായവുമായി നിരവധി പേരാണു കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയത്.

[related]
Next Story

RELATED STORIES

Share it