മോഷണത്തിന് മുമ്പ് സിസിടിവിക്ക് മുന്നില്‍ നൃത്തം ചെയ്ത് കള്ളന്‍
BY Jasmi JMI12 July 2018 6:52 AM GMT
X
Jasmi JMI12 July 2018 6:52 AM GMT
ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് സിസിടിവിക്ക് മുന്നില്‍ കള്ളന്‍ നൃത്തം ചെയ്യുന്നത് കൗതുകവും ജനിപ്പിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. രാത്രിയില്‍ നഗരത്തിലെ ഇടുങ്ങിയ തെരുവില്‍ കട കുത്തിതുറന്ന് മോഷണം നടത്തുന്നതിന് മുന്‍പ് മോഷ്ടാവ് നൃത്തം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഭയവും കൂസലുമില്ലാതെ മോഷ്ടാവ് നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണിനെ ഓര്‍മ്മിപ്പിക്കുന്നവിധമാണ് മോഷ്ടാവ് തന്റെ കഴിവ് പുറത്തെടുത്തത്. തുടര്‍ന്ന കൂടെയുളള മറ്റൊരു മോഷ്ടാവിന്റെ ഒപ്പം ചേര്‍ന്ന് കട കുത്തിതുറന്ന് മോഷണം ചെയ്യുന്നതില്‍ ഇരുവരും വ്യാപൃതരായി. ഈ സമയം തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ ഇരുവരും കൈയിലുളള തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഈ ആഴ്ചയുടെ തുടക്കത്തിലാണ് മോഷണം നടന്നത്. നാലു കടകളില്‍ നിന്നുമായി ലക്ഷങ്ങളുടെ ചരക്കാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൃത്യത്തില്‍ പങ്കാളിയായിരിക്കുന്നത്
Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT