മോഡി പ്രചാരണത്തിനുപോയ ഒരു സംസ്ഥാനത്തും ബിജെപി വിജയിച്ചിട്ടില്ല- സീതാറാം യെച്ചൂരി
BY sdq Kappan15 May 2016 10:24 AM GMT
X
sdq Kappan15 May 2016 10:24 AM GMT
[related] നരേന്ദ്ര മോഡി പ്രചാരണത്തിനുപോയ സംസ്ഥാനങ്ങളിലൊന്നും ബിജെപി വിജയിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരം പ്രസ് ക്ലബിന്റ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തില്‍ ബിജെപി അക്കൗണ്ടു തുറക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അതിന്റ ഉത്തരവാദിത്വം യുഡിഎഫിനാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ആരെ കൂട്ടുപിടിച്ചാലും അവര്‍ക്ക് കേരളത്തില്‍ സീറ്റ് ലഭിക്കില്ല. ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ വിശ്വാസികള്‍ ബിഡിജെഎസ് ബിജെപി സഖ്യത്തെ അംഗീകരിക്കില്ല.
ഇടതുപക്ഷം ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരിച്ചെത്തും. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാനുള്ള സാഹചര്യം നിലനില്ക്കുന്നില്ല. കേരളത്തില്‍ വികസനം കൊണ്ടുവന്നു എന്ന അവകാശവാദവുമായാണു യുഡിഎഫ് വോട്ടുതേടുന്നത്. വികസനമെന്നാല്‍ ഉദ്ഘാടനം എന്നതാണ് ഉമ്മന്‍ ചാണ്ടി ധരിച്ചുവച്ചിരിക്കുന്നത്.
ബോധവത്കരണത്തിലൂടെ മദ്യവര്‍ജനം നടപ്പാക്കുകയെന്നതാണ് എല്‍ഡിഎഫ് നയം. നിലവിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച നല്ല തീരുമാനങ്ങള്‍ തുടരുകയും അപാകതകള്‍ പരിഹരിക്കുകയുമാണ് എല്‍ഡിഎഫ് തീരുമാനം.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT