kozhikode local

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശീലനം റദ്ദാക്കി

കോഴിക്കോട്: സംസ്ഥാനത്ത് നിപാ വൈറസ് മരണം തുടരുന്നതിനിടെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശീലനം റദ്ദാക്കി.
നിപാ വൈറസ് ബാധിതര്‍ക്ക് പരിചരണവും സേവനവും നല്‍കുന്നതിനുള്ള വിദഗ്ധ ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തിരിച്ചുവിളിച്ചത്.
മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. വിനീത്, ഡോ. കെ കെ അനുപ്, ഡോ. പി ടി ആനന്ദന്‍, ഡോ. കെ സുവര്‍ണ, ഡോ. രാധിക എന്നിവരെയാണ് തിരിച്ചു വിളിച്ച് പരിശീലനം റദ്ദാക്കിയത്.
പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന ഇവര്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനായിരുന്നു തീരുമാനിച്ചത്.
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലമാണ് ഇവരെ തിരിച്ചു വിളിച്ചതെന്നും പറയുന്നു.
Next Story

RELATED STORIES

Share it