ബന്ധുക്കളെ മുറിക്കുള്ളില്‍ പൂട്ടിയ ശേഷം യുവതികളുടെ കഴുത്തില്‍നിന്ന് മാല കവര്‍ന്നു
BY Sumeera SMR24 May 2016 5:23 AM GMT
Sumeera SMR24 May 2016 5:23 AM GMT
കായംകുളം: മരണ വീട്ടിലെത്തിയ ബന്ധുക്കളെ മുറിക്കുള്ളില്‍ പൂട്ടിയ ശേഷം യുവതികളുടെ കഴുത്തില്‍നിന്നും അഞ്ചര പവന്റെ മാല കവര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ചേരാവള്ളി പാണമ്പറമ്പില്‍ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രവീന്ദ്രന്റെ ഭാര്യ സുജാത മരണപ്പെട്ടിരുന്നു.
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുജാതയുടെ സഹോദരിമാരായ ഗീതയുടെ രണ്ടര പവന്മാല, ഗിരിജയുടെ മൂന്നുപവന്‍ താലിമാല എന്നിവയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. അടുക്കള വാതില്‍ തകര്‍ത്തായിരുന്നു മോഷണം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ സുന്ദരന്‍, മുരളി എന്നിവരെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം യുവതികളെ ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ഈ പ്രദേശത്ത് പല വീടുകളിലും മോഷണ ശ്രമം നടന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രികാല പോലിസ് പട്രോളിങ് കുറഞ്ഞതാണ് മോഷ്ടാക്കള്‍ സജീവമാവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Next Story
RELATED STORIES
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്കൂട്ടര്‍...
7 May 2024 3:25 PM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMT