ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല: നീക്കുപോക്ക് ആവാം-സിപിഎം കേന്ദ്രകമ്മിറ്റി
BY ajay G.A.G18 Feb 2016 8:56 AM GMT
X
ajay G.A.G18 Feb 2016 8:56 AM GMT
ന്യൂഡല്‍ഹി :കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളി സിപിഎം കേന്ദ്രകമ്മിറ്റി. മതേതരകക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകള്‍ ആവാമെന്നും സഖ്യം വേണ്ടെന്നുമാണ് കേന്ദ്രകമ്മിറ്റിയുടെ നിലപാട്. ഇതോടെ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ രൂപീകരിക്കില്ലെന്ന് വ്യക്തമായെങ്കിലും നീക്കുപോക്കുകള്‍ ഇനിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. ഇത് ബംഗാള്‍ ഘടകത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രകമ്മിറ്റി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രതിപക്ഷ ഐക്യമെന്ന നിലയിലാകും പ്രാദേശിക ധാരണകളെ പാര്‍ട്ടി വ്യഖ്യാനിക്കുക. അതേസമയം കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന വിശാഖപട്ടണത്ത് പാര്‍ട്ടി അംഗീകരിച്ച നിലപാടില്‍ നിന്നുള്ള വ്യതിചലനമാണ് പുതിയ തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ നിലപാട് കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടുന്ന കേരളത്തിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് കേരളത്തിലെ നേതാക്കള്‍ കരുതുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തോമസ് ഐസക് എം എല്‍ എയും കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് അറിയിച്ചിരുന്നു.
[related]
[related]
Next Story
RELATED STORIES
ബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMT