Second edit

നോമ്പുതുറ വിശേഷങ്ങള്‍

മുസ്‌ലിംകള്‍ക്ക് റമദാന്‍ അന്നപാനീയങ്ങള്‍ വെടിയുന്ന കാലമാണെങ്കിലും പകലറുതികള്‍ വിഭവസമൃദ്ധമാണ്. പല ദേശങ്ങളില്‍ പലതാണു നോമ്പുതുറ പലഹാരങ്ങള്‍. കേരളത്തില്‍ തരിക്കഞ്ഞി, ഹൈദരാബാദില്‍ ഹലീം എന്നിങ്ങനെ. നോമ്പുതുറയിലെ ഭക്ഷണപ്പൊലിമയില്‍ ചില സാംസ്‌കാരിക സവിശേഷതകളുടെ രുചിക്കൂട്ടുണ്ട്. എളുപ്പത്തില്‍ മായ്ച്ചുകളയാനാവാത്ത എന്തോ ചിലത്.
അടുത്തകാലത്ത് ഇഫ്താറിന്റെ രുചിപ്പൊലിമ വീടുകളില്‍ നിന്നു വിപണിയിലേക്കിറങ്ങി. നോമ്പുതുറ വിഭവങ്ങള്‍ എന്ന പേരുതന്നെയും വിപണി ഉണ്ടാക്കിയതാണ്. ഉന്നക്കായയും സമൂസയും തരിക്കഞ്ഞിയും മുട്ടമാലയുമെല്ലാം ഇന്നു വിപണിയില്‍ വില്‍പനയ്ക്കു തയ്യാര്‍. വ്രതമെടുത്തു ക്ഷീണിച്ച വീട്ടമ്മമാര്‍ ഇതു തന്നെ തഞ്ചമെന്നു കരുതി അടുക്കള പൂട്ടുന്നു. അങ്ങനെയാണ് രാജകീയ നോമ്പുതുറ വിഭവങ്ങളെപ്പറ്റി വിവരിക്കുന്ന നോട്ടീസുകള്‍ വീടുകളിലെത്തുന്നതും ബോര്‍ഡുകള്‍ അങ്ങാടിമുക്കുകളില്‍ പ്രത്യക്ഷപ്പെടുന്നതും. ഇതരസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ സ്ഥിരം സാന്നിധ്യമായതോടെ അവിടങ്ങളിലെ വിഭവങ്ങളും സുലഭം.
ഭക്ഷണമുണ്ടാക്കുന്നതിന്റെ പ്രയാസം മൂലം സ്ത്രീകള്‍ക്ക് ആരാധനകള്‍ക്കുള്ള സമയം കുറയുന്നതിനാല്‍ ദാവൂദി ബോറാ സമൂഹം പള്ളികളില്‍ വച്ച് നോമ്പുകാലത്ത് ഭക്ഷണം നല്‍കുന്ന ഏര്‍പ്പാടുണ്ടാക്കിയിട്ടുണ്ട് ചില നഗരങ്ങളില്‍. കഴിഞ്ഞ 65 കൊല്ലമായി പടന്ന ഖിദ്മത്തുല്‍ ഇസ്‌ലാം സംഘം ആളുകള്‍ക്ക് അത്താഴച്ചോറ് നല്‍കുന്നു. ഇപ്പോള്‍ ഇതരദേശ തൊഴിലാളികളാണ് അതിനെ കാര്യമായി ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it