palakkad local

തപാല്‍ ജീവനക്കാരുടെ സമരം നാലുദിവസം പിന്നിട്ടു

ഒറ്റപ്പാലം: തപാല്‍, ആര്‍എംഎസ് മേഖലകള്‍ പൂര്‍ണമായും സ്തംഭിപ്പിച്ച് കൊണ്ട് ജിഡിഎസ് ജീവനക്കാരും റഗുലര്‍, ആര്‍എംഎസ്. ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് നാലുദിവസം പിന്നിട്ടു.
ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ വേതന പരിഷ്‌ക്കരണത്തിന് തയ്യാറാക്കിയ കമലേഷ്ചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി തപാല്‍, ജിഡിഎസ്, ആര്‍എംഎസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. പണിമുടക്കിന്റെ ഭാഗമായി എഐജിഡിഎസ്‌യു ഒറ്റപ്പാലം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം മുഖ്യ തപാല്‍ ഓഫളസിന്റെ മുന്നില്‍ ധര്‍ണ നടത്തി.
ഡിവിഷന്‍ സെക്രട്ടരി കെ ആനന്ദിന്റെ അധക്ഷതയില്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ഒ കെ സെയ്തലവി ഉദ്ഘാടനം ചെയ്തു. ബിഇഡിഇയു ഡിവിഷന്‍ പ്രസിഡന്റ് വാസുദേവന്‍ കരിമ്പുഴ,  കെ ജാഫ ര്‍, കെ ശ്രീധരന്‍, കെ ജയദേവ ന്‍, വി കല്യാണിക്കുട്ടി, വി പി ശ്രീധരനുണ്ണി, ടി പി ബാലസുന്ദരന്‍, പി സുകുമാരന്‍ സംസാരിച്ചു. ഒറ്റപ്പാലം ടൗണില്‍ പ്രകടനവും ബസ്റ്റാന്റില്‍ വിശദീകരണ പൊതുയോഗവും നടന്നു.
Next Story

RELATED STORIES

Share it