Flash News

ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം പണിയാന്‍ വിഎച്ച്പിക്ക് ആദിത്യനാഥിന്റെ അനുമതി

ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം പണിയാന്‍ വിഎച്ച്പിക്ക് ആദിത്യനാഥിന്റെ അനുമതി
X


ലക്‌നൗ: ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം പണിയാന്‍ വിഎച്ച്പിക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദര്‍ഗ സ്ഥിതിചെയ്യുന്ന ബഹ്‌റൈച്ചിയില്‍ ക്ഷേത്രം പണിയാനും അതേ ജില്ലയില്‍ തന്നെ ഒരു സ്മാരകവും പണിയാനാണ് ആദിത്യനാഥ് അനുമതി നല്‍കിയിരിക്കുന്നത്.
11ാം നൂറ്റാണ്ടില്‍ ഗാസി സയ്യിദ് സലാര്‍ മസൂദുമായി യുദ്ധം ചെയ്ത രാജ സുഹല്‍ദേവിന്റെ ഓര്‍മ്മക്കായി സൂര്യക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ഗാസി ബാബ ദര്‍ഗ സ്ഥാപിച്ചതെന്നാണ് വിഎച്ച്പിയുടെ ആരോപണം. ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന വിഎച്ച്പിയുടെ ആവശ്യം അംഗീകരിക്കുന്നതായി ആദിത്യനാഥ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈച്ചിലെ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രവും അതേ ജില്ലയില്‍ തന്നെ ഒരു സ്മാരകവും പണിയാനാണ് വിഎച്ച്പിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ദര്‍ഗയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന ആവശ്യം ബിജെപി ശക്തമായി ഉയര്‍ത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവിടെ റാലി നടത്തുകയും സുഹല്‍ദേവിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it