ക്ഷേമപദ്ധതി പ്രയോജനം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പാക്കും: മന്ത്രി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട മുസ്‌ലിം, ക്രൈസ്തവേതര മതന്യൂനപക്ഷങ്ങളായ സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളുടെ മത, സമുദായ നേതൃയോഗത്തെ സെക്രട്ടേറിയറ്റില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും ലഭ്യമാവുന്ന എല്ലാ പരിരക്ഷയും സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും ഉറപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തിലൊരിക്കല്‍ ഇത്തരം മീറ്റിങ്ങുകള്‍ നടത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it