Cricket

കെവിന്‍ പീറ്റേഴ്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

കെവിന്‍ പീറ്റേഴ്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
X


ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായിരുന്ന കെവിന്‍ പീറ്റേഴ്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നേരത്തേ, മാര്‍ച്ച് 16ന് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച പീറ്റേഴ്‌സന്‍ ഇന്നലെ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹൃദയഭേദകമായാണ്ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2010 വെസ്റ്റ് ഇന്‍ഡീസില്‍ വച്ച് നടന്ന ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ടിന് സമ്മാനിച്ച വ്യക്തി കൂടിയാണ് പീറ്റേഴ്‌സന്‍. ടൂര്‍ണമെന്റിലെ താരമായാണ് താരം നാട്ടിലേക്ക് കപ്പുമായി മടങ്ങിയത.്നാല് ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം നല്‍കുന്നതില്‍ പീറ്റേഴ്‌സന്റെ പങ്കാളിത്തവും നിര്‍ണായകമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 104 ടെസ്റ്റും 136 ഏകദിനവും 27 ട്വന്റി20യിലും പീറ്റേഴ്‌സണ്‍ കളിച്ചിട്ടുണ്ട്.  ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെയും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെയും ജഴ്‌സിയണിഞ്ഞ പീറ്റേഴ്‌സന്‍ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടിയും കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്ക് വേണ്ടിയും കരീബിയന്‍ ലീഗില്‍ സെന്റ് ലൂസിയ സ്റ്റാര്‍സിന് വേണ്ടിയും ദക്ഷിണാഫ്രിക്ക ലീഗില്‍ സണ്‍ഫോയില്‍ ഡോള്‍ഫിന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it