Flash News

കലിതുള്ളി കാലവര്‍ഷം; താമരശേരിയില്‍ ഉരുള്‍പൊട്ടല്‍, 6 മരണം

കലിതുള്ളി കാലവര്‍ഷം;  താമരശേരിയില്‍ ഉരുള്‍പൊട്ടല്‍, 6 മരണം
X


തിരുവനന്തപുരം:  കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശ്‌നഷ്ടങ്ങള്‍. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം 6 പേര്‍ മരിച്ചു.  വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), കരിഞ്ചോല ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ദേശീയ ദുരന്തനിവാരണസേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മഴയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വയലമ്പം താണിയത്ത് സുരേഷ് (55) മരിച്ചു. ഇവിടെ ഉരുള്‍പൊട്ടലില്‍  അഞ്ചു വീടുകള്‍ ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായി സംശയമുണ്ട്.
കുട്ടനാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. എസി റോഡിന്റെ പലഭാഗത്തും വെള്ളം കയറി. എസി റോഡില്‍ പൂപ്പള്ളി ജംക്ഷന്‍, മങ്കൊമ്പ് തെക്കേക്കര, പള്ളിക്കുട്ടുമ്മ, മാമ്പുഴക്കരി, കിടങ്ങറ, മനയ്ക്കച്ചിറ ഭാഗങ്ങളില്‍ വെള്ളം കയറി. കിടങ്ങറ മുതല്‍ മനയ്ക്കച്ചിറ വരെ നാലു കിലോമീറ്റര്‍ പൂര്‍ണമായും വെള്ളത്തിലാണ്.



UPDATES

കനത്ത മഴ തുടരുന്നതിനാല്‍വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിമാര്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കി
ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങള്‍ ഒരുക്കും
ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ നടപടി വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക തടസ്സമുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു



കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇന്ന് നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

മലപ്പുറം എടവണ്ണ ഒതായി പടിഞ്ഞാറെ ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍. ആറു വീട്ടുകാരെ മാറ്റിമാര്‍പ്പിച്ചു. പ്രദേശത്തെ വീടുകളിലാകെ കല്ലും മണ്ണും നിറഞ്ഞിരിക്കുകയാണ്.

കനത്ത മഴയെത്തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പിഎസ്‌സി, സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍  പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍  ബോയ്‌സ് ടൗണ്‍  മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

Next Story

RELATED STORIES

Share it