Dont Miss

ഏറ്റവും കൂടുതല്‍ പരസ്യം ചെയ്യുന്ന അഞ്ചാമത്തെ ബ്രാന്‍ഡ് ബിജെപി

ഏറ്റവും കൂടുതല്‍ പരസ്യം ചെയ്യുന്ന അഞ്ചാമത്തെ ബ്രാന്‍ഡ് ബിജെപി
X

ന്യൂഡല്‍ഹി: ഒരു ഭാഗത്ത് വര്‍ഗീയ അജണ്ടകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്നതിനിടെ മറുഭാഗത്ത് പണം വാരിയെറിഞ്ഞ് മുഖം മിനുക്കാനും ബിജെപി സമയം കണ്ടെത്തുന്നു. ഇന്ത്യയില്‍ പരസ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം വാരിയെറിയുന്ന അഞ്ചാമത്തെ ബ്രാന്‍ഡാണ് ബിജെപിയെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. പട്ടികയിലെ ആദ്യ 10 ബ്രാന്‍ഡുകളില്‍ ബാക്കിയെല്ലാം വിവിധ ഉല്‍പ്പന്നങ്ങളാണ്. ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപി മാത്രം.

2018 മെയ് 5 മുതല്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം പരസ്യത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച ബ്രാന്‍ഡ് ലിസോളാണ്. ഈ കാലയളവില്‍ 13394 തവണയാണ് വിവിധ ചാനലുകളായി ലിസോളിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഡെറ്റോള്‍ ടോയ്‌ലറ്റ് സോപ്പ്, വിമല്‍ എലാച്ചി പാന്‍ മസാല, ഹാര്‍പിക് 10എക്‌സ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബിജെപി ഈ കാലയളവില്‍ നല്‍കിയത് 10958 പരസ്യങ്ങളാണ്. ഹോണ്ട സിബി ഷൈന്‍, ഡെറ്റോള്‍ ലിക്വിഡ് സോപ്പ്, ഏഷ്യന്‍ പെയിന്റ്‌സ് ട്രാക്ടര്‍/ഏസ് ഇമല്‍ഷന്‍, ഡെര്‍മി കൂള്‍, ഡെറ്റോള്‍ കൂള്‍ സോപ്പ് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു ഉല്‍പ്പന്നങ്ങള്‍.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ മാത്രം പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത് 300 കോടിയിലേറെ രൂപയാണ്. കോണ്‍ഗ്രസ് ഇവിടെ 50 മുതല്‍ 60 കോടി വരെയാണ് ചെലവാക്കിയത്. പ്രമുഖ കന്നഡ പത്രത്തില്‍ ബിജെപി മൂന്ന് കോടി രൂപയുടെ പരസ്യം നല്‍കി. രണ്ടാഴ്ച്ചയോളം പ്രമുഖ പത്രങ്ങളുടെ മാസ്റ്റ്‌ഹെഡിന്(പത്രങ്ങളുടെ പേര് എഴുതുന്ന ഭാഗം) തൊട്ടുതാഴെയുള്ള ബാനര്‍ പരസ്യം ബിജെപിയുടേതായിരുന്നു.

പരസ്യങ്ങള്‍ക്കു വേണ്ടി നരേന്ദ്ര മോദി സര്‍ക്കാരും വന്‍തുകയാണ് വാരിയെറിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള മൂന്നര വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ പരസ്യത്തിനായി 3,755 കോടി രൂപ ചെലഴിച്ചതായി വിവരാവകാശ പ്രകാരം ലഭിച്ച കണക്കുകള്‍ പറയുന്നു.
Next Story

RELATED STORIES

Share it