Flash News

ഇസ്രായേല്‍ സേന ഫലസ്തീനിയെ വെടിവച്ചു കൊന്നു



വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. പത്തില്‍ അധികം പേര്‍ക്കു പരിക്കേറ്റു. റാമല്ലയ്ക്ക് വടക്കുള്ള നബി സാലിഹ് ഗ്രാമത്തില്‍നിന്നുള്ള 20കാരനായ സബാ നിദാല്‍ ഉബൈദാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ജയിലുകളില്‍ നിരാഹാരമനുഷ്ഠിക്കുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലി നടത്തിയവര്‍ക്കു നേരെയാണ് പോലിസ് വെടിവച്ചത്. ബെയ്ത ജങ്ഷനിലും ബെയ്ത് ഫുറിക് സൈനിക കാവല്‍പ്പുരയിലും ഏറ്റുമുട്ടലുണ്ടായതായി റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it