kozhikode local

ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു



വടകര: ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡി ല്‍ നടുപുത്തലത്ത് പറമ്പില്‍ ഇഫാസത്തുന്ന ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഓഫിസ് കെട്ടിടം പണിയുന്നതില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നല്‍കിയ അനുമതി റദ്ദ് ചെയ്ത ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു.കെട്ടിട നിര്‍മാണത്തിനുള്ള അനുമതി പുനസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് പ്രസിഡന്റ് സഹദുള്ള സഖാഫിയും പഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യ വിരുദ്ധ നിലപാട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് വാര്‍ഡ് മെംബര്‍ ടിവി കുഞ്ഞിരാമന്‍ മാസ്റ്ററും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ഭരിക്കുന്ന ആയഞ്ചേരി പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തരവായത്. ലീഗിന് സ്വാധീനമുള്ള മേഖലയില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത് തടയിടാനാണ് യുഡിഎഫ് ഭരണസമിതി ശ്രമിച്ചത്. എല്‍ഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പോടെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് നിര്‍മാണ പ്രവൃത്തി റദ്ദ് ചെയ്തത്. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണസമിതിക്ക് നല്‍കിയ അധികാര സീമ ലംഘിക്കുന്നതാണെന്നും, ഭരണസമിതിയുടെ തീരുമാനങ്ങള്‍ പ്രഥദൃഷ്ടയാല്‍ നിയമാനുസൃതമല്ലെന്ന് കാണുന്നതിനാല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 191(4) പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് കൊണ്ടും ഇത് സംബന്ധിച്ച് കേരള പഞ്ചായത്ത് രാജ് ആക്ട് 191(2) പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത് കൊണ്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നടപടികള്‍ പഞ്ചായത്ത് നിര്‍ത്തി വയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it