കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ടു
കൊല്ലം: നാടിനെ ഞെട്ടിച്ച് കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചതായി റിപോര്‍ട്ട്. സഹോദരനോടൊപ്പം ട്യൂഷന് ക്ലാസിലേക്ക് പോവുന്നതിനിടെയാണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിയെത്തിയത്. അഞ്ചുലക്ഷം രൂപ വേണമെന്നാണ് ഫോണില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒരു സ്ത്രീ ശബ്ദത്തിലാണ് വിളിച്ചതെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. എംസി റോഡ് ഉള്‍പ്പെടെ വാഹനങ്ങളിലെല്ലാം ശക്തമായ പരിശോധന നടത്തുകയാണ്.
ഓയൂര്‍ കാറ്റാടിമുക്കിലാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള ഹോണ്ടാ അമയിസ് കാറിലാണ് സംഘമെത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരന് ജോനാഥനൊപ്പം ട്യൂഷന് പോവുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലിസ് അന്വേഷണം തുടങ്ങുകയും എല്ലാ പോലിസ് സ്റ്റേഷനുകളിലും വിവരം നല്‍കിയതായും റൂറല്‍ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരന് പറഞ്ഞു. സഹോദരനും പരിക്കേറ്റിട്ടുണ്ട്.
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT