അയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെയും രാം ലല്ലയെ കണ്ടു വണങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ഗവര്‍ണര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാമക്ഷേത്ര ദര്‍ശനം നടത്തിയത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഗവര്‍ണര്‍ അയോധ്യയില്‍ എത്തുന്നത്. ശാന്തി നല്കുന്നിടത്തെത്താന് സാധിച്ചതില്‍ സന്തോഷം എന്നാണ് രാമക്ഷേത്ര ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനുമുന്‍പും അയോധ്യയില്‍ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും അഭിമാനം നല്കുന്ന നിമിഷമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാം ലല്ലയെ സാഷ്ടാംഗം പ്രണമിക്കുന്ന ഗവര്‍ണറെയാണ് വീഡിയോയില്‍ കാണുന്നത്. പശ്ചാത്തലത്തില്‍ ഭക്തരുടെ ജയ്ശ്രീറാം വിളിയും കോള്‍ക്കാം. കഴിഞ്ഞയാഴ്ച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അയോധ്യ ശ്രീരാമക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ ആദ്യത്തെ രാമക്ഷേത്രം സന്ദര്‍ശനമായിരുന്നു അത്.
RELATED STORIES
ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച റഷീദിന്റെ മലപ്പുറം സ്വദേശിയുടെ...
20 May 2024 9:45 AM GMTകോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMTഐസിഎഫ് ഹജ്ജ് ക്യാംപ് 25ന്
20 May 2024 9:33 AM GMTപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
20 May 2024 9:28 AM GMTബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലിസ് നടത്തിയ ലഹരിവേട്ടയില്‍...
20 May 2024 7:04 AM GMT