അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്ശന് പ്രസാദിനെയും മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പോലിസ്. ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പോലിസിന്റെ നിഗമനം.
അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാല്‍ വീട് നോക്കാന്‍ ഏല്പിച്ചിരുന്നത് സുദര്ശന് പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് പോലിസ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.
RELATED STORIES
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്...
19 May 2024 6:16 PM GMTയൂറോ കപ്പിനുള്ള ഫ്രഞ്ച് സ്ക്വാഡ് റെഡി; മുന്നേറ്റത്തില്‍ എംബാപ്പെയും...
17 May 2024 5:03 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു
16 May 2024 5:10 AM GMTആഴ്സണലോ സിറ്റിയോ ?; പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ റൗണ്ടില്‍ കിരീട...
16 May 2024 5:03 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMT