Parliament News

പരിസ്ഥിതി വിരുദ്ധ നിലപാടുകളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

വനസംരക്ഷണ നിയമം, വനാവകാശ നിയമം, തീരദേശ പരിപാലന സംരക്ഷണ നിയമം, ജലം വായൂ മലിനീകരണ നിയന്ത്രണ നിയമം തുടങ്ങി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തിരിക്കുകയാണ്

പരിസ്ഥിതി വിരുദ്ധ നിലപാടുകളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
X

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുന്നതിനുളള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിന് നഷ്ടപ്പെട്ടതിന്റെ ദോഷഫലങ്ങളാണ് രാജ്യം ഇന്ന് അനുഭവിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. കാലാവസ്ഥാ വ്യതിയാനവും വായൂമലീനികരണവും എന്ന വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ്സിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഇളവുകള്‍ നിലവിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ലംഘിക്കുന്നതാണ്. പരിസ്ഥിതി വിരുദ്ധ നിലപാടുകളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പരസ്പരം പൂരകമല്ലാത്ത രണ്ടു വിഷയങ്ങളാണ് പരിസ്ഥിതി സംരക്ഷണവും ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ്സും. വനസംരക്ഷണ നിയമം, വനാവകാശ നിയമം, തീരദേശ പരിപാലന സംരക്ഷണ നിയമം, ജലം വായൂ മലിനീകരണ നിയന്ത്രണ നിയമം തുടങ്ങി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തിരിക്കുകയാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ പേരില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടുകളും നയങ്ങളും പരിശോധിച്ചാല്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ നടത്തിയിട്ടുളള ലംഘനങ്ങള്‍ വ്യക്തമാകും.

ഹരിത െ്രെടബ്യൂണലുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുവാന്‍ മണി ബില്ലിലൂടെ സര്‍ക്കാര്‍ നടത്തിയ നിയമഭേദഗതിയും ഇതിനു ഉദാഹരണമാണ്. വായൂമലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമുളള കാരണങ്ങളും പരിഹാരങ്ങളും എല്ലാവര്‍ക്കും അറിവുളളതാണ്. എന്നാല്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നില്ല. പരിഹാരം നടപ്പാക്കുന്നതിനുളള ഇച്ഛാശക്തി സര്‍ക്കാരിനില്ലാതെ പോയെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it