Cartoons

സുഹൈല്‍ നഖ്ഷ്‌ബന്ധി: പ്രതിരോധത്തിന്റെ ചിത്രകാരന്‍

കാശ്മീരിന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ കുറിച്ച് നെഹ്രു നല്‍കിയ വാഗ്ദാനം കരിമ്പുകയായി അന്തരീക്ഷത്തില്‍ ഇപ്പോഴുമുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സുഹൈലിന്റെ കാര്‍ടൂണ്‍ കാശ്മീരിലെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.

സുഹൈല്‍ നഖ്ഷ്‌ബന്ധി: പ്രതിരോധത്തിന്റെ ചിത്രകാരന്‍
X

ശ്രീനഗര്‍: ഭരണകൂടത്തിന്റെ വേട്ടയാടലിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടപ്പോഴും വരകളിലൂടെ കാശ്മീരിലെ യഥാര്‍ഥ ചിത്രങ്ങള്‍ പുറത്തു കൊണ്ടുവരികയാണ് പ്രമുഖ കാശ്മീരി കാര്‍ടൂണിസ്റ്റായ സുഹൈല്‍ നഖ്ഷ്‌ബന്ധി. ഗ്രേറ്റര്‍ കാശ്മീര്‍ പത്രത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ടൂണിസ്റ്റായിരുന്ന സുഹൈല്‍ ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പും കടുത്ത നിയന്ത്രണങ്ങളും സഹിക്കാനാവാതെ രാജിവെക്കുകയായിരുന്നു. അതിനു ശേഷം സാമൂഹിക മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ തട്ടകം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു മുതല്‍ മാസങ്ങളോളം നീണ്ട നിയന്ത്രണങ്ങളില്‍ കുടുങ്ങിയപ്പോള്‍ അദ്ദേഹം വരച്ച കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




കാശ്മീരിന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ കുറിച്ച് നെഹ്രു നല്‍കിയ വാഗ്ദാനം കരിമ്പുകയായി അന്തരീക്ഷത്തില്‍ ഇപ്പോഴുമുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സുഹൈലിന്റെ കാര്‍ടൂണ്‍ കാശ്മീരിലെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.





പേരക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മുത്തഛനെ ഭീകരര്‍ വെടിവെച്ചു കൊന്നപ്പോള്‍ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി എന്ന സൈന്യത്തിന്റെ അവകാശവാദത്തെ പരിഹസിക്കുന്ന സുഹൈല്‍ നഖ്ഷ്‌ബന്ധിയുടെ കാര്‍ട്ടൂണ്‍ വളരെ ശക്തമാണ്. തോക്കിന്‍കുഴലില്‍ ഘടിപ്പിച്ച ക്യാമറയിലെ ചിത്രം യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്.





കൊവിഡിന്റെ കാലത്തെ കാശ്മീര്‍ എന്താണെന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്നവയാണെന്നും കാണിക്കുന്ന കാര്‍ട്ടൂണ്‍ അടുത്ത കാലത്താണ് സുഹൈല്‍ വരച്ചത്.





കാശ്മീരിലെ യഥാര്‍ഥ വസ്തതുതകള്‍ ആരെയും ഭയക്കാതെ ശക്തമായി പറയുന്നതാണ് സുഹൈലിന്റെ ഓരോ വരയും.





കാശ്മീരികള്‍ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇന്ത്യയിലെ ഏറ്റവും ധീരനായ കാര്‍ട്ടൂണിസ്റ്റുകളിലൊരാളാണ് സുഹൈല്‍ നഖ്ഷ്ബന്ധി എന്ന് വ്യക്തമാക്കുന്നു.








Next Story

RELATED STORIES

Share it