ലോക്കോപൈലറ്റുമാരില്ല: എട്ട് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: ലോക്കോപൈലറ്റുമാരില്ലാത്ത കാരണത്താല്‍ ഇന്ന് എട്ട് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.ഗുരുവായൂര്‍ -തൃശൂര്‍,തൃശ്ശൂര്‍- ഗുരുവായൂര്‍, പുനലൂര്‍ -കൊല്ലം, എറണാകുളം -കായംകുളം തുടങ്ങിയ ട്രെയിനുകള്‍ ആണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്ത് പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് കാരണം ഇവിടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ വേഗ നിയന്ത്രണമുണ്ട്.

RELATED STORIES

Share it
Top