ജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം

പെരിന്തല്‍മണ്ണ: ജുഡീഷ്യറിയില്‍ നിന്നും ഭരണകൂടത്തില്‍ നിന്നുമുണ്ടാവുന്ന അനീതികള്‍ സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസഷന്‍ ആനമങ്ങാട് മണ്ഡലം കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. ന്യായം വിധിക്കേണ്ട സ്ഥാപനങ്ങളും നടപ്പാക്കേണ്ട ഭരണകൂടങ്ങളും അന്യായത്തിനു കൂട്ടുനില്‍ക്കുന്നത് അപലപനീയമാണ്. ദലിത്, ന്യൂനപക്ഷങ്ങള്‍ക്കു മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണം. രാജ്യത്ത് വര്‍ധിച്ചവരുന്ന പീഢനക്കേസുകള്‍ അപമാനകരമാണ്.
ജില്ലാ വൈസ് പ്രസിഡന്റ് കെ നൂര്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ഹാരിസ് ബിന്‍ സലിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് കാരപ്പുറം, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് മമ്മോട്ടിക്കുട്ടി, സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സി അബ്ദുല്‍ മജീദ്, അഷ്‌റഫ് മടത്തൊടി സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് വി അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീസ് തൂത പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. വിവിധ പ്രവര്‍ത്തന പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി. എ പി മുഹമ്മദലി, പി ടി മുസ്തഫ, സൈദലവി എരവിമംഗലം, ശരീഫ് ഒടമല, ഇഖ്ബാല്‍ കാരാട്ടില്‍, വി ടി സലിം, മുഹമ്മദ് അന്‍ഷാദ് സംസാരിച്ചു.
Injustice from the Judiciary Will Create Anarchy: Wisdom Conference
RELATED STORIES
സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകള് മെയ് 30 മുതല്
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില് യുവാവിനെയും യുവതിയെയും ഹോട്ടല്മുറിയില് മരിച്ചനിലയില്...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT