ഭൂമിയെ തേടി ബഹിരാകാശത്തു നിന്ന് സന്ദേശമെത്തിയത് 72 തവണ

ഒന്നല്ല, 72 തവണയാണ് ഭൂമിയെക്കുറിച്ച് അന്വേഷിച്ച് ഫാസ്റ്റ് റേഡിയോ ബാഴ്സ്റ്റസ് സിഗ്‌നലുകളെത്തിയത്. വെസ്റ്റ് വിര്‍ജീനിയയിലെ ബ്രാന്‍ ബാങ്ക് ടെലസ്‌കോപ്പില്‍ നിന്നാണ് സിഗ്‌നലുകള്‍ വേര്‍തിരിച്ചു കണ്ടെത്തിയത്.

ഭൂമിയെ തേടി ബഹിരാകാശത്തു നിന്ന് സന്ദേശമെത്തിയത് 72 തവണ

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയെ തേടിയെത്തുന്ന സന്ദേശങ്ങള്‍ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ഒന്നല്ല, 72 തവണയാണ് ഭൂമിയെക്കുറിച്ച് അന്വേഷിച്ച് ഫാസ്റ്റ് റേഡിയോ ബാഴ്സ്റ്റസ് സിഗ്‌നലുകളെത്തിയത്. വെസ്റ്റ് വിര്‍ജീനിയയിലെ ബ്രാന്‍ ബാങ്ക് ടെലസ്‌കോപ്പില്‍ നിന്നാണ് സിഗ്‌നലുകള്‍ വേര്‍തിരിച്ചു കണ്ടെത്തിയത്.

ഭൂമണ്ഡലത്തിന് അപുറത്ത് അന്യഗ്രഹജീവികളുടെ സാന്നിധ്യം സംബന്ധിച്ച വാദങ്ങള്‍ ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഭൂമിയില്‍ നിന്ന് മൂന്ന് ബില്യണ്‍ പ്രകാശവര്‍ഷമകലെ ആകാശഗംഗയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചതെന്നാണ് ഗവേഷക സംഘം കരുതുന്നത്.

ടെലസ്‌കോപ്പ് ശേഖരിച്ച് 400 ടെറാബൈറ്റോളം രേഖകളില്‍ 21 സിഗ്‌നലുകള്‍ അസ്വാഭാവികമായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 72 തവണ സിഗ്‌നലുകളെത്തിയതായി കണ്ടെത്തിയത്. 2001ലാണ് റീപ്പീറ്റര്‍ സിഗ്‌നലുകളെ ശാസ്ത്രലോകം ഗൗരവമായി കണക്കിലെടുക്കാന്‍ ആരംഭിച്ചത്. വളരെ കുറച്ചു സമയത്തേക്കു മാത്രമാണ് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുക. ഇതാണ് ഇതേക്കുറിച്ചുള്ള മറ്റു പഠനങ്ങള്‍ വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top