Science

കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ, ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്‌നല്‍

കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ, ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്‌നല്‍
X

കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ നിന്ന് ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്‌നലുകള്‍ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ന്യൂസാണ് ശാസ്ത്രലോകത്ത് പൊന്‍തൂവലാവുന്ന വിചിത്രമായ റേഡിയോ സിഗ്‌നലുകള്‍ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള വിദൂര ഗാലക്‌സിയില്‍നിന്നാണ് ഈ സിഗ്‌നല്‍ ഉദ്ഭവിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ഇത്തരം റേഡിയോ സിഗ്‌നലുകള്‍ ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ് (Fast Radio Bursts) അഥവാ എഫ്ആര്‍ബികള്‍ എന്നാണ് വിളിക്കുക.

സാധാരണ മില്ലി സെക്കന്‍ഡുകള്‍ മാത്രമേ ഇതിന് ദൈര്‍ഘ്യമുണ്ടാവാറുള്ളൂ. എന്നാല്‍, ഇത്തവണ മൂന്ന് സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്നതായിരുന്നു സിഗ്‌നലുകള്‍. ഇത് സാധാരണ ദൈര്‍ഘ്യത്തേക്കാള്‍ വളരെ കൂടുതലാണ്, ഏകദേശം ആയിരം തവണ- റിപോര്‍ട്ട് പറയുന്നു. എഫ്ആര്‍ബി 20191221A എന്നാണ് ഈ സിഗ്‌നലിന് ലേബല്‍ നല്‍കിയിരിക്കുന്നത്. ന്യൂട്രോണ്‍ നക്ഷത്ര വിഭാഗങ്ങളായ പള്‍സറില്‍നിന്നോ മാഗ്‌നറ്ററില്‍നിന്നോ ആവാം ആ സിഗ്‌നലുകള്‍ ലഭിച്ചതെന്നാണ് അനുമാനം. രണ്ട് തരം ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, താരതമ്യേന ഇറുകിയതും ചെറിയതുമായ കാമ്പില്‍ വളരെ സാന്ദ്രമായ പിണ്ഡമുള്ളതായി അറിയപ്പെടുന്നു. എങ്കിലും ഇതിന്റെ യഥാര്‍ഥ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. സിഗ്‌നല്‍ ഹൃദയമിടിപ്പിന് സമാനമായ താളത്തിലായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.

ഒരോ 0.2 സെക്കന്‍ഡിലും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. (ഓരോ 0.8 സെക്കന്‍ഡുകളിലുമാണ് ഹൃദയം മിടിക്കുന്നത്). ഈ ഉറവിടത്തില്‍നിന്നു സമാനമായ സിഗ്‌നലുകള്‍ ഇനിയും ലഭിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. ഇത് എഫ്ആര്‍ബി സിഗ്‌നലുകളുടെ സ്വഭാവവും കാരണവും നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. നമ്മുടെ ഗാലക്‌സിയില്‍ നമുക്കറിയാവുന്ന ഉദാഹരണങ്ങള്‍ റേഡിയോ പള്‍സാറുകളും മാഗ്‌നെറ്ററുകളുമാണ്. അവ ഒരു വിളക്കുമാടത്തിന് സമാനമായി ഭ്രമണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു- എംഐടിയുടെ കാവ്‌ലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ആസ്‌ട്രോഫിസിക്‌സ് ആന്റ് സ്‌പേസ് റിസര്‍ച്ചിലെ പോസ്റ്റ്‌ഡോക്ടറല്‍ പണ്ഡിതനായ ഡാനിയേല്‍ മിച്ചില്ലി ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it