നക്ഷത്രങ്ങളിലേക്ക് പറക്കാനൊരുങ്ങി ഹോപ്പര്‍

നക്ഷത്രങ്ങളിലേക്ക് പറക്കാനൊരുങ്ങി ഹോപ്പര്‍

വാഷിങ്ടണ്‍: നക്ഷത്ര യാത്രകള്‍ക്കൊരുങ്ങുന്ന സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പദ്ധതിയ്ക്ക് വേണ്ടിയുള്ള ബഹിരാകാശ വാഹനത്തിന്റെ ചിത്രം കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടു. 'ഹോപ്പര്‍' എന്ന് വിളിപ്പേരുള്ള ആദ്യ പരീക്ഷണ റോക്കറ്റിന്റെ ചിത്രമാണ് പുറത്തുവിട്ടത്.

ടെക്‌സസിലെ വിക്ഷേപണസ്ഥലത്താണ് പരീക്ഷണ റോക്കറ്റ് സംയോജിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഹോപ്പറിന്റെ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ നേരത്തേ പങ്കുവെച്ചിരുന്നു. വ്യാഴാഴ്ച ട്വിറ്ററിലാണ് പൂര്‍ത്തിയായ റോക്കറ്റിന്റെ ചിത്രം പുറത്തുവിട്ടത്.ഈ വാഹനം ചൊവ്വയിലേക്ക് സാധന സാമഗ്രികളും മനുഷ്യരേയും എത്തിക്കാനും ഭൂമിയില്‍ ബഹിരാകാശം വഴി അതിവേഗ ഗതാഗത സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ചുവടുപിടിച്ചാണ് ഇലോണ്‍ മസ്‌ക് സ്റ്റാര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചത്.

ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും ചന്ദ്രന്‍, ചൊവ്വ ഗ്രഹങ്ങളിലേക്കുമുള്ള യാത്ര സ്‌പേയ്‌സ് എക്‌സ് പദ്ധതിയിടുന്നു.Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top