ആകാശത്ത് വിചിത്ര വെളിച്ചം; ഉപഗ്രഹ വിക്ഷേപണം ഉപേക്ഷിച്ചു

ആകാശത്ത് വിചിത്ര വെളിച്ചം; ഉപഗ്രഹ വിക്ഷേപണം ഉപേക്ഷിച്ചു

ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതിനെ തുടര്‍ന്ന് ഉപഗ്രഹ വിക്ഷേപണം ഉപേക്ഷിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കാലിഫോര്‍ണിയയിലെ ബേയ് ഏരിയിലെ ആകാശത്താണ് വിചിത്രമായ വെളിച്ചം പ്രത്യക്ഷപ്പെട്ടത്. കണ്ടവരെല്ലാം ചിത്രവും വിഡിയോയും പകര്‍ത്തി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

ഭൂമിയിലേക്ക് ഉല്‍ക്കകള്‍ വരുമ്പോഴുണ്ടാകുന്ന വെളിച്ചമാകാമെന്നാണ് മിക്ക ഗവേഷകരും പറഞ്ഞത്. എന്നാല്‍, ഒരു വിഭാഗം ഇത് പറക്കും തളികയാണെന്ന പ്രചാരണവുമായി രംഗത്തെത്തി. ഇതിനിടെ പ്രദേശത്തു നടന്ന കരിമരുന്ന പ്രയോഗമാണെന്നുള്ള കമന്റുകളും ട്വിറ്ററില്‍ കണ്ടു.

റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്ത് സമാനമായ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിചിത്ര വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്നുള്ള സാറ്റ്‌ലൈറ്റ് വിക്ഷേപണം മാറ്റിവെച്ചു. എന്നാല്‍ ഇത് ഉല്‍ക്കയാണെന്നാണ് നാസയുടെ വിലയിരുത്തല്‍.
RELATED STORIES

Share it
Top